സൗദിയിലേക്കുള്ള ബിസിനസ്സ് യാത്ര ഇനി വളരെയെളുപ്പം !

SAUDI VISIT VISA

സൗ​ദി അ​റേ​ബ്യ​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്​ വി​ദേ​ശ സം​രം​ഭ​ക​ന്‍റെ യാ​ത്ര സു​ഗ​മ​മാ​ക്കുന്നതിനായി ​വി​സ ന​ട​പ​ടി​ക​ൾ ലളിതമാക്കുന്നതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള​ ബി​സി​ന​സ്​ വി​സി​റ്റ് വി​സ മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​മാ​യി വി​പു​ല​പ്പെ​ടു​ത്തി എന്നാണ് പുതിയ അപ്‌ഡേറ്റിൽ പറയുന്നത്. ഇ​നി എ​ല്ലാ രാ​ജ്യ​ങ്ങ​ളി​​ലെ​യും പൗ​ര​ന്മാ​ർ​ക്ക്​ ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കു​ന്ന ബി​സി​ന​സ്​ വി​സ​യി​ൽ സൗ​ദി​യി​ലെ​ത്താം.

നി​ക്ഷേ​പ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഓ​ൺ​ലൈ​ൻ ബി​സി​ന​സ്​ വി​സ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തു​വ​രെ പ​രി​മി​ത എ​ണ്ണം രാ​ജ്യ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മേ ഈ ​സൗ​ക​ര്യം അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. അ​തി​നാ​ണ്​ ഇ​പ്പോ​ൾ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും ഓ​ൺ​ലൈ​നാ​യി ബി​സി​ന​സ് വി​സ നേ​ടാ​നാ​കും. ഒ​രു വര്ഷം കാ​ലാ​വ​ധി​യു​ള്ള വി​സ​യി​ൽ പ​ല​ത​വ​ണ സൗ​ദി​യി​ലേ​ക്ക്​ വ​രാ​നും കഴിയും. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്കു​ള്ള ബി​സി​ന​സ് വി​സി​റ്റ് വി​സ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.

ല​ളി​ത​വും എ​ളു​പ്പ​വു​മാ​യ ഓ​ൺ​ലൈ​ൻ ന​ട​പ​ടി​യി​ലൂ​ടെ​ വി​സ നേ​ടാം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പോ​ർ​ട്ട​ലി​ലാ​ണ്​ ‘വി​സി​റ്റ​ർ ഇ​ൻ​വെ​സ്​​റ്റ​ർ’ എ​ന്ന പേ​രി​ലു​ള്ള ബി​സി​ന​സ് വി​സി​റ്റ് വി​സ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്​. ഡി​ജി​റ്റ​ൽ എം​ബ​സി​യി​ൽ​നി​ന്ന് ഉ​ട​ൻ വി​സ ഇ​ഷ്യൂ ചെ​യ്യും. അ​പേ​ക്ഷ​ക​ന് ഇ-​മെ​യി​ൽ വ​ഴി വി​സ ലഭിക്കുകയും ചെയ്യും. സൗ​ദി അ​റേ​ബ്യ​യെ ആ​ക​ർ​ഷ​ക​മാ​യ മ​ത്സ​ര​ക്ഷ​മ​ത​യു​ള്ള ഒ​രു മു​ൻ​നി​ര നി​ക്ഷേ​പ ശ​ക്തി​യാ​ക്കു​ക എ​ന്ന ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്കും വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഈ ​വി​സ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​മെ​ന്നും നി​ക്ഷേ​പ​ക മ​ന്ത്രാ​ല​യം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp