LOGO PNG

ക്രി​പ്​​റ്റോ ക​റ​ൻ​സി ഉ​ൾ​പ്പെ​ടെ വെ​ർ​ച്വ​ൽ അ​സ​റ്റു​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ നടത്തുന്നവരുടെ ശ്രദ്ധക്ക്

CRYPTO

ക്രി​പ്​​റ്റോ ക​റ​ൻ​സി ഉ​ൾ​പ്പെ​ടെ വെ​ർ​ച്വ​ൽ അ​സ​റ്റു​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യ സാഹചര്യത്തിൽ കൃ​ത്യ​മാ​യ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം, ഡി​ജി​റ്റ​ൽ ആ​സ്തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നവർക്ക് അ​ധി​കൃ​ത​ർ പുറപ്പെടുവിച്ചിരിക്കുകയാണ്. ലൈ​സ​ൻ​സി​​ല്ലാ​തെ ഡി​ജി​റ്റ​ൽ ആ​സ്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന സേ​വ​ന​ദാ​താ​ക്ക​ൾ​ക്കാണ് മുന്നറിയിപ്പായി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുറപ്പെടുവിച്ചിരിക്കുന്നത്.

യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ക​ള്ള​പ്പ​ണ​വി​രു​ദ്ധ ബ്രാ​ഞ്ചാ​ണ്​ കഴിഞ്ഞ ദിവസം പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്​​​. ലൈ​സ​ൻ​സി​ല്ലാ​തെ ഡി​ജി​റ്റ​ൽ ആ​സ്തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഉ​ട​മ​ക​ൾ, സീ​നി​യ​ർ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പി​ഴ ഉ​ൾ​പ്പെ​ടെ സി​വി​ൽ, ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്. ലൈ​സ​ൻ​സി​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും വെ​ർ​ച്വ​ൽ അ​സ​റ്റ്​ ഇ​ട​പാ​ട്​​ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​​ക്കെ​തി​രെ​യും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, മറ്റ് നിയമ വിരുദ്ധമായ ധ​ന​സ​ഹാ​യം ന​ൽ​ക​ൽ എ​ന്നി​വ​​ക്കെ​തി​രെ​യും പു​തി​യ വ്യ​വ​സ്ഥ പ്ര​കാ​രം ക​ന​ത്ത പി​ഴ​ചു​മ​ത്താം.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സം​വി​ധാ​ന​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി ന​ട​പ്പി​ലാ​ക്കി​യ പ്ര​ധാ​ന​പ്പെ​ട്ട നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്​​ത​മാ​ക്കു​ക​യും എ​ല്ലാ​ത​രം സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ​യു​മാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യു​മാ​ണ്​ ഇ​തി​ലൂ​ടെ​ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp