റാസൽ ഖയ്മയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ അറേബ്യയുടെ വിമാന സർവീസുകൾ നവംബർ 22 മുതൽ ആരംഭിക്കുകയാണ്. ഉദ്ഘാടന ദിവസം കോഴിക്കോട്ടേക്ക് യാത്ര ചെയ്യാൻ 399 ദിർഹംസ് മുതലാണ് ടിക്കറ്റ് നിരക്ക് എയർ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉച്ചക്ക് 2.10 ന് റാസൽ ഖയ്മയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10 നാണ് കോഴിക്കോട് എത്തുന്നത്. അതേ ഫ്‌ളൈറ്റ് രാത്രി 8.50 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാത്രി 11.25 ന് റാസൽ ഖയ്മയിൽ എത്തിച്ചേരും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസാണ് ഉണ്ടാവുക.
റാസൽഖൈമയിൽ നിന്ന് എയർ അറേബ്യ 2014 മുതൽ മറ്റു സെക്ടറുകളിലേക്ക് സർവീസ് നടത്തിനുണ്ട്. നിലവിൽ ഷാർജ, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസുകൾ.