ജോലി രാജി വെച്ചാൽ ജീവനക്കാർക്ക് 4 ലക്ഷം രൂപ വരെ നഷ്ട പരിഹാരം!

AMAZONE JOB OFFER

ജോലിയിൽ നിന്ന് രാജി വെയ്ക്കുന്ന ജീവനക്കാർക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് കമ്പനി. കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും പുതിയ ബിസിനസ്സ് ആശയങ്ങൾ പ്രാവർത്തികമാക്കി വിജയിച്ച ആമസോൺ ആണ് ഈ കാര്യം പറഞ്ഞതെന്ന് അറിയുമ്പോൾ അതിലെന്തോ ഉണ്ടെന്ന് നമുക്ക് അനിമാനിക്കാം. കാര്യമിതാണ് ആമസോണിൽ നിന്നും രാജിവെക്കുന്ന ജീവനക്കാർക്ക് 4.1 ലക്ഷം രൂപ നൽകുമെന്നാണ് കമ്പനി സി.ഇ.ഒ പറഞ്ഞത്. പേ ടു ക്വിറ്റ് എന്ന പേരിലാണ് ആമസോണിന്റെ ഈ പദ്ധതി.

ആമസോണിൽ ജോലിക്ക് ചേർന്ന് ആദ്യ വർഷം തന്നെ രാജിവെച്ച് പുറത്ത് പോകുന്നവർക്ക് 2000 ഡോളറായിരിക്കും നൽകുക. ഓരോ വർഷം കഴിയുംതോറും തുക ആയിരം ഡോളർ വർധിപ്പിക്കും. അപ്പോൾ കുറെ വര്ഷം കഴിഞ്ഞു പിരിഞ്ഞുപോകുന്നവർക്ക് ആജീവനന്തകാലത്തേക്കുള്ള പൈസ കിട്ടും എന്ന് വിചാരിക്കണ്ട, പരമാവധി 5000 ഡോളർ വരെയായിരിക്കും പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് നൽകുന്നത്. മറ്റൊരു കാര്യം കൂടി, നിങ്ങൾ ഒരിക്കലും ഇത് തെരഞ്ഞെടുക്കരുതെയെന്ന അഭ്യർഥനയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ആമസോൺ പുറത്തിറക്കിയിരിക്കുന്നത്. നിങ്ങൾ ഈ ഓഫർ തെരഞ്ഞെടുക്കില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നിങ്ങൾ ഇവിടെ തുടരണമെന്ന് തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ആമസോൺ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു.

ദീർഘകാലത്തേക്ക് ആമസോണിൽ തുടരണോയെന്ന് ജീവനക്കാരെ ഓർമിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കത്ത് പുറത്തിറക്കിയതെന്നാണ് ആമസോണിന്റെ വിശദീകരണം. ദീർഘകാലത്തേക്ക് കമ്പനിയിൽ തുടരാൻ ആഗ്രഹിക്കാത്തവരെ എത്രയും ​പെട്ടെന്ന് ഒഴിവാക്കുകയാണ് ആമസോണിന്റെ പുതിയ നീക്കത്തിന് പിന്നിൽ. ഈ തീരുമാനം എത്രത്തോളം ആമസോണിനെ സഹായിക്കുമെന്നാണ് ബിസിനസ്സ് ലോകത്തിന്റെ ഇപ്പോഴത്തെ കാത്തിരിപ്പ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp