അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച ടെർമിനൽ എയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവർത്തനം ഇന്ന് (2023 നവംബർ 01) മുതൽ മാറുകയാണ്.
അബുദാബിയെ കോഴിക്കോട്, കണ്ണൂർ, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഡിസംബറിൽ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ 31 ആയി വർധിപ്പിക്കും.
അബുദാബി എയർപോർട്ടിന്റെ വിപുലീകരണത്തിന്റെ ഭാഗമാണ് അൽ മതാർ ഏരിയയിലെ അത്യാധുനിക ടെർമിനൽ. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് – ഇ-10 വഴി പുതിയ ടെർമിനലിൽ എത്തിച്ചേരാനാകും.