ന്യൂഡൽഹി : ഇന്ത്യയിൽ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എയ്ഞ്ചൽ നിക്ഷേപകരിൽ നിന്ന് സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്ന ഫണ്ടിന്മേൽ ചുമത്തുന്ന നികുതിയാണ് ഏഞ്ചൽ ടാക്സ്. ഓഹരികള്‍ ഇഷ്യു ചെയ്ത് ഇന്ത്യന്‍ നിക്ഷേപകരില്‍ നിന്ന് ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ സ്വരൂപിക്കുന്ന മൂലധനത്തിന്മേലാണ് സാധാരണയായി ഏയ്ഞ്ചല്‍ ടാക്‌സ് ചുമത്തുന്നത്. കമ്പനിയുടെ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണ് ഇഷ്യൂ ചെയ്ത ഷെയറുകളുടെ ഓഹരി വിലയെങ്കില്‍ മാത്രമാണ് ഏയ്ഞ്ചല്‍ ടാക്‌സ് ഈടാക്കുക. അധികമായി ലഭിക്കുന്നതിനെ വരുമാനമായി കണ്ടാണ് നികുതി ചുമത്തിവന്നിരുന്നത്.
എല്ലാ തരത്തിലുള്ള നിക്ഷേപകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പൂര്‍ണമായി ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്താലാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികളിലെ പണപ്പെരുപ്പ മൂല്യത്തിൽ നിക്ഷേപം നടത്തി കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് 2012ൽ ഇന്ത്യയിൽ ഈ നികുതി ഏർപ്പെടുത്തിയത്. ലഭിക്കുന്ന തുകയും ന്യായമായ വിപണി മൂല്യവും തമ്മിലുള്ള വ്യത്യാസം വരുമാനമായി കണക്കാക്കുകയും അതനുസരിച്ച് നികുതി ചുമത്തുകയാണ് ചെയ്യുന്നത്.
സ്റ്റാർട്ടപ്പുകളെ സംബന്ധിച്ചിടത്തോളം എയ്ഞ്ചൽ ടാക്സ്, പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം പ്രാരംഭ ഘട്ട നിക്ഷേപങ്ങൾ പലപ്പോഴും നിലവിലെ മൂല്യത്തേക്കാൾ ഭാവി സാധ്യതകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് മൂല്യനിർണ്ണയത്തെ ന്യായീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇങ്ങനെ സ്റ്റാർട്ടപ്പുകൾക്ക് കാര്യമായ നികുതി ബാധ്യതകൾ നേരിടേണ്ടിവരും, അത് അവരുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും നിക്ഷേപകരെ തടയുകയും ചെയ്യും.