യു.​എ.​ഇ​യി​ൽ 2026 മു​ത​ൽ ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി സ​ർ​വി​സ്​: യു.​എ​സ്​ ക​മ്പ​നി​യു​മാ​യി കരാർ ഒപ്പുവെച്ചു

AIR TAXI UAE

പ്ര​മു​ഖ എ​യ​ർ ടാ​ക്സി നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​ച്ച​ർ ഏ​വി​യേ​ഷ​ൻ എ​ന്ന യു.​എ​സ്​ ക​മ്പ​നി​യു​മാ​യാ​ണ് യു.​എ.​ഇ​യി​ൽ 2026 മു​ത​ൽ ഇ​ല​ക്​​ട്രി​ക്​ എ​യ​ർ ടാ​ക്സി സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​തി​നാ​യി അ​ബൂ​ദ​ബി ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഓ​ഫി​സ്​ (എ.​ഡി.​ഐ.​ഒ) ക​രാ​റി​ലെ​ത്തിയത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ടാ​ക്സി സേ​വ​ന​ങ്ങ​ൾ​ക്കാ​യി രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ആ​ർ​ച്ച​റു​മാ​യി ക​രാ​റി​ലെ​ത്തു​ന്ന ആ​ദ്യ സ്ഥാപനമാണ് എ.​ഡി.​ഐ.​ഒ. ആ​ർ​ച്ച​റി​ന്​ നി​ർ​മാ​ണ യൂ​നി​റ്റു​ക​ൾ തു​ട​ങ്ങാ​നും ആ​സ്ഥാ​ന ഓ​ഫി​സ്​ സ്ഥാ​പി​ക്കാ​നും അ​ബൂ​ദ​ബി​യി​ലെ സ്മാ​ർ​ട്ട്​ ആ​ൻ​ഡ്​ ഓ​ട്ടോ​ണ​മ​സ്​ വെ​ഹി​ക്ക്​​ൾ ഇ​ൻ​ഡ​സ്​​ട്രി (സാ​വി) ക്ല​സ്റ്റ​റി​ൽ സൗ​ക​ര്യ​മൊ​രു​ക്കും.

ആ​ർ​ച്ച​റി​ന്‍റെ മി​ഡ്​​നൈ​റ്റ്​ ഇ​ല​ക്​​ട്രി​ക്​ വെ​ർ​ട്ടി​ക്ക​ൽ ടേ​ക്​ ഓ​ഫ്​ ആ​ൻ​ഡ്​ ലാ​ൻ​ഡി​ങ്​ എ​യ​ർ​ക്രാ​ഫ്​​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത നേ​ര​ത്തെ ഫെ​ഡ​റ​ൽ ബോ​ഡി വി​ല​യി​രു​ത്തി​യി​രു​ന്ന​താ​യി സി​വി​ൽ ഏ​വി​​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​സി.​എ.​എ) പറഞ്ഞു. മി​ഡ്​​നൈ​റ്റ്​ എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കാ​നും ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ന്റെ (എ​ഫ്.​എ.​എ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കു​റി​ച്ച്​ പ​ഠി​ക്കാ​നു​മാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ലെ ആ​ർ​ച്ച​റി​ന്‍റെ ആ​ഗോ​ള ആ​സ്ഥാ​ന ഓ​ഫി​സി​ൽ ജി.​സി.​എ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്തി​ടെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. എ​ഫ്.​എ.​എ​യു​ടെ അം​ഗീ​കാ​ര​മു​ള്ള ക​മ്പ​നി എ​ന്ന നി​ല​യി​ൽ യു.​എ.​ഇ​യി​ൽ വൈ​കാ​തെ സ​ർ​വി​സ്​ ന​ട​ത്താ​ൻ ആ​ർ​ച്ച​റി​ന്​ അ​നു​മ​തി ന​ൽ​കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യ​മെ​ന്നും വ്യോ​മ​യാ​ന അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

അ​ബൂ​ദ​ബി​യി​ൽ ആ​ർ​ച്ച​റി​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​തി​നാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ഏ​റെ ആ​വേ​ശ​ഭ​രി​ത​രാ​ണെ​ന്ന്​ അ​ബൂ​ദ​ബി ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ഓ​ഫി​സ്​ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ദ​റു​ൽ ഉ​ല​മ പ​റ​ഞ്ഞു. കാ​റി​ൽ 60 മു​ത​ൽ 90 മി​നി​റ്റ് വ​രെ എ​ടു​ക്കു​ന്ന ന​ഗ​ര​യാ​ത്ര​ക്ക് എ​യ​ർ ടാ​ക്‌​സി ഫ്ലൈ​റ്റി​ൽ 10 മു​ത​ൽ 20 മി​നി​റ്റ്​ സ​മ​യം മ​തി​യെ​ന്നാ​ണ്​​ ആ​ർ​ച്ച​റി​ന്‍റെ അ​ഭി​പ്രാ​യം. മു​ബാ​ദ​ല കാ​പി​റ്റ​ൽ, യു​നൈ​റ്റ​ഡ്​ എ​യ​ർ​ലൈ​ൻ​സ്, സ്റ്റ​ല്ലാ​ന്‍റി​സ്, ബോ​യി​ങ്​ എ​ന്നീ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ഇ​തി​ന​കം 1.1 ശ​ത​കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​വും ആ​ർ​ച്ച​ർ നേ​ടി​ക്ക​ഴി​ഞ്ഞു.

അ​ടു​ത്ത​മാ​സം ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന എ​യ​ർ​ഷോ​യി​ലും ജി.​സി.​എ.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​വി​യേ​ഷ​ൻ ആ​ൻ​ഡ്​ ആ​ൾ​ട്ട​ർ​നേ​റ്റി​വ്​ ഫ്യു​വ​ൽ​സ്​ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ലും എ​യ​ർ ടാ​ക്സി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ആ​ർ​ച്ച​റി​ന്‍റെ പ്ര​തീ​ക്ഷ. സു​സ്ഥി​ര ഗ​താ​ഗ​ത​​മെ​ന്ന യു.​എ.​ഇ​യു​ടെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പാ​യി​രി​ക്കും ഇ​ത്. ഇ​ല​ക്​​ട്രി​ക്​ ടാ​ക്സി​ക​ൾ വ​രു​ന്ന​തോ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp