ആഗോള തലത്തിൽ റിയൽ എസ്റ്റേറ്റ് മേഖല കെവരിക്കുന്ന വളർച്ചയെ അടയാളപ്പെടുത്തുന്നതിനും ഷാർജ എമിറേറ്റിലെ പുതിയ സംവിധാനങ്ങളെ പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്നതിനായി ഷാർജ എക്സ്പോ സെൻററിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് എക്സിബിഷനാണ് ‘ഏക്കർസ് 2024’. അതിന്റെ അടുത്ത എഡിഷൻ ജനുവരിയിൽ നടക്കാൻ പോവുകയാണ്.
എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലക്ക് പ്രോൽസാഹനം നൽകുന്ന എക്സിബിഷൻ, ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാധികാരത്തിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻസ്ട്രിയും ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗവും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ജനുവരി 17 മുതൽ 20 വരെ ഷാർജ എക്സ്പോ സെനററിലാണ് പരിപാടി നടക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ www.acresme.com സന്ദർശിക്കുക.