ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയവയ്ക്കു ബദലായി ഇന്ത്യ തദ്ദേശീയമായ വെബ് ബ്രൗസർ വികസിപ്പിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിൽ ബെംഗളൂരു സി–ഡാക് ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് ഈ നീക്കം. വെബ്സൈറ്റുകൾ തുറക്കാനായി മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയിലടക്കം ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് വെബ് ബ്രൗസർ.
എല്ലാ പ്രാദേശിക ഭാഷകളെയും ഈ ഇന്ത്യൻ ബ്രൗസർ പിന്തുണയ്ക്കും. ഇത്തരത്തിൽ ഒരു ബ്രൗസർ വികസിപ്പിക്കാനായി സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, വ്യക്തികൾ തുടങ്ങിയവർക്കായി കേന്ദ്രം വെബ് ബ്രൗസർ ചാലഞ്ച് ആരംഭിച്ചു. അതിനാണ് ഒന്നാമതെത്തുന്ന ടീമിന് ഒരു കോടി രൂപയാണ് സമ്മാനമായി നൽകുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 75 ലക്ഷം, 50 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും.
ക്രിപ്റ്റോ ടോക്കൺ ഉപയോഗിച്ച് ഡോക്യുമെന്റുകളിൽ ഡിജിറ്റൽ സൈൻ ചെയ്യാനും സൗകര്യമുണ്ടാകും. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പേരന്റൽ കൺട്രോൾ വെബ് ഫിൽറ്റർ, കുട്ടികൾക്ക് അനുയോജ്യമായ ചൈൽഡ് ഫ്രെൻഡ്ലി ബ്രൗസിങ് അടക്കമുള്ള സൗകര്യങ്ങളുണ്ടാകും.
ഐഡിയ രൂപപ്പെടുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 18 ടീമുകൾക്ക് 2 ലക്ഷം രൂപ വീതവും പ്രാഥമിക രൂപ (പ്രോട്ടോടൈപ്പ്) വികസിപ്പിക്കുമ്പോൾ 8 ടീമുകൾക്ക് 10 ലക്ഷം രൂപ വീതവും നൽകും. അപ്പൊ ഇത്തരം ഒരു ചലഞ്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഊർജമേകട്ടെ
 
															 
															 
															 
															 
															 
															 
				

