എക്സ്പോ 2023 വേദിയിൽ കിയോസ്ക് തുടങ്ങാൻ അവസരം

EXPO 2023

ദോഹ : വേൾഡ് കപ്പിന് ശേഷം എല്ലാവരും പ്രതീക്ഷയോടെ കാണുന്ന ഒരു രാജ്യമാണ് ഖത്തർ പ്രത്യേകിച്ച് ബിസിനസ്സ് മേഖലയിലുള്ളവർ. അങ്ങനെയുള്ളവർക്ക് ഇതാ ഖത്തർ ഒരുക്കുന്ന ആറ് മാസം നീണ്ടുനിൽക്കുന്ന ഒരു മെഗാ ഈവന്റ് ഒരുക്കിയിരിക്കുകയാണ്. എക്സ്പോ 2023. ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്ന ഈ എക്സ്പോ 2023 ദോഹ വേദിയിൽ ഫുഡ് ആൻഡ് ബിവറേജ് കിയോസ്ക് തുടങ്ങാനവസരം. ഖത്തറിലുള്ള സ്ഥാപനങ്ങൾക്കും വിദേശത്തുള്ള ബ്രാൻഡുകൾക്കും അപേക്ഷിക്കാം. അപേക്ഷകൾ ഓൺ ലൈനിലാണ് സമർപ്പിക്കേണ്ടത്. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ഈ ഹോർട്ടികൾചർ എക്സ്പോയിൽ എൺപതിലധികം രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

അപേക്ഷകർക്ക് 4 ചതുരശ്രമീറ്റർ, 8 മീറ്റർ എന്നിങ്ങനെ ഏതെങ്കിലും സൈസ് കിയോസ്ക് തിരഞ്ഞെടുക്കാം . ഫുഡ് ട്രക്കും അനുവദിക്കും. ഇലക്ട്രിക് അടുക്കള മാത്രമേ അനുവദിക്കൂ. ഗ്യാസും കരിയും കർശനമായി നിരോധിക്കും. ആറ് മാസത്തേക്കാണ് കരാർ. റസ്റ്റോറന്റ് തുടർച്ചയായി 5 ദിവസത്തിൽ കൂടുതൽ അടച്ചിട്ടാൽ കരാർ റദ്ദാക്കും.

വിശദാംശങ്ങൾ അറിയാൻ https://www.dohaexpo2023.gov.qa/en/t ake-part/food-beverages/ എന്ന വെബ്സൈറ്റ്സന്ദർശിക്കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp