ശ്രദ്ധിക്കുക! ഇതൊക്കെയാണ് ടയർ പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ!

UAE TYRE

യു എ ഇ: യു എ ഇ യിൽ ചൂട് കാലത്ത് നിരന്തരം കേൾക്കുന്ന വർത്തകളിലൊന്നാണ് വാഹനങ്ങളുടെ ടയർ പൊട്ടിത്തെറിച്ചു എന്ന്. അതിനുള്ള കാരണങ്ങൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നത് കൊണ്ടാണ് വീണ്ടും ഇത്തരം വാർത്തകൾ ആവർത്തിക്കുന്നതും. അതെന്തൊക്കെയാണെന്നു നോക്കാം അതിന് മുൻപ് ഇത്തരത്തിൽ രാജ്യത്ത് ചൂട് ശക്തമായ സാഹചര്യം ഉള്ളതിനാൽ വാഹന ഉപയോക്താക്കള്‍ അവയുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഒപ്പം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും യുഎഇയിലെ ട്രാഫിക് അധികൃതരും വാഹന പരിശോധനകള്‍ ശക്തമാക്കുകയും ചെയ്‌തു.

സുരക്ഷിതമല്ലാത്ത ടയറുകളുമായി വാഹനം ഓടിച്ചാൽ 500 ദിര്‍ഹമാണ് പിഴ ചുമത്തുന്നത്. കൂടാതെ, വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ടയറുകള്‍ പൊട്ടിത്തെറിച്ച് 22 വാഹന അപകടങ്ങളാണ് റിപ്പോര്‍ട്ട് തെയ്തത്. ടയറുമായി ബന്ധപ്പെട്ട ഏഴ് കാരണങ്ങള്‍ ആണ് അപകടങ്ങളിലേക്ക് നയിക്കുന്നത് എന്ന് പോലിസ് ഓർമ്മപ്പെടുത്തുന്നുണ്ട്. റോഡിന് അനുയോജ്യമല്ലാത്ത ടയറുകള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടയറുകള്‍ എന്നിവയുടെ ഉപയോഗം, ടയറിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ഭാരം കയറ്റല്‍, ശരിയായ വായു മര്‍ദ്ദം ഇല്ലാതെയുള്ള ടയര്‍ ഉപയോഗം, ടയറുകളുടെ അനുവദനീയമായ പരിധിക്കപ്പുറമുള്ള വേഗതയില്‍ യാത്ര ചെയ്യല്‍, അനുയോജ്യമല്ലാത്ത പ്രതലങ്ങളില്‍ വാഹനമോടിക്കുന്നത് പോലെയുള്ള ടയറുകളുടെ തെറ്റായ ഉപയോഗം, ടയറുകള്‍ യഥാസമയം പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ ചെയ്യാതിരിക്കല്‍ എന്നിവയാണിവ.

താപനില വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അബുദാബി പോലീസ് ടയര്‍ പരിശോധനയെക്കുറിച്ച് ഫീല്‍ഡ് ബോധവല്‍ക്കരണ പദ്ധതി ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ”അപകടങ്ങളില്ലാത്ത വേനല്‍ക്കാലം” കാമ്പെയ്നിന്റെയും അബുദാബി പോലീസിന്റെ ”വേനല്‍ക്കാല സുരക്ഷ” കാമ്പെയ്‌ന്റെയും ഭാഗമായാണിത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp