ഇന്ത്യ: ജൂൺ നാലിന് ഇന്ത്യയിൽ ലോക് സഭാ തിരെഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഇന്ത്യൻ ഓഹരി വിപണി പുതിയ റെക്കോർഡ് ഭേദിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങളെ തള്ളിക്കൊണ്ട് തൻെറ പുതിയ ടേം, ഓഹരി വിപണിക്കും കുതിപ്പെകുമെന്ന സൂചനയും അദ്ദേഹം ഒരു ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ നൽകി.
യുവാക്കളുടെ ഇടയിൽ ഓഹരി വിപണി നിക്ഷേപം വർധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രകടനം ആരാണ് അധികാരം തിരിച്ചുപിടിക്കുന്നത് എന്ന വ്യക്തമായ സൂചന നൽകുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ അധികാരത്തിലേറുമ്പോൾ വിപണി 25000 ലെവലിൽ ആയിരുന്നെന്നും ഇപ്പോൾ 75000 ലെവലിൽ എത്തിയെന്നും ബാങ്ക് ഓഹരികളുടെ വിപണി മൂല്യം ഉയരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൊതുതെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടം പൂർത്തിയായപ്പോൾ ആയിരുന്നു പ്രധാനമന്ത്രിയുടെ ഏറെ ശ്രദ്ധേയമായ ഈ പ്രഖ്യാപനം ഉണ്ടായത്.