യു എ ഇ: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചൂഷണങ്ങള്‍ക്കുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇ യിലേക്ക് വിസിറ്റ് വിസയിൽ എത്തുന്നവരെ പരിശോധിക്കുന്നത് അധികൃതര്‍ കർശനമാക്കിയത്. വിസ കാലാവധി കഴിഞ്ഞും നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന സംഭവങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. ഹോട്ടല്‍ ബുക്കിംഗ് ഉള്‍പ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ അധികൃതരുടെ ഈ നടപടി എമിറേറ്റിലെ ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
നിലവിൽ വിസിറ്റ് വിസയിൽ എത്തുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. യു എ ഇ യിലേക്ക് വരുന്നതിന്റെ ലക്‌ഷ്യം എന്താണെന്ന് കൃത്യമായി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതരെ അറിയിച്ചിരിക്കണം.
2. താമസിക്കുന്ന സ്ഥലത്തിന്റെ / ഹോട്ടലിന്റെ കൃത്യമായ വിവരം, മടക്കയാത്രയുടെ ടിക്കറ്റ്, ചെലവഴിക്കാന്‍ ആവശ്യമായ പണം (കുറഞ്ഞത് 3000 ദിര്‍ഹം) എന്നിവ കയ്യിൽ ഉണ്ടായിരിക്കണം.
3. ബന്ധുവിന്റെയോ അല്ലെങ്കിൽ സുഹൃത്തിന്റെയോ ഒപ്പം ആണ് താമസിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ എമിറേറ്റ്സ് ഐ.ഡി, താമസരേഖ, ഫോണ്‍നമ്പര്‍ എന്നിവ കരുതണം.
4. യാത്രയെ സംബന്ധിക്കുന്ന ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കണം.
ആവശ്യപ്പെടുന്ന എല്ലാ യാത്രാരേഖകളും കാണിച്ചാല്‍ മാത്രമേ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ സാധിക്കൂ എന്ന കാര്യം പ്രത്യകം ഓർക്കുക. യാത്ര ചെയ്യുന്നതിന് മുൻപ് നിങ്ങൾ ട്രാവൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസത്തെ അപ്‌ഡേറ്റ്എ ന്താണെന്ന് ട്രാവൽ ഏജൻസികളിൽ നിന്നോ ഇതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയും എന്ന് ഉറപ്പുള്ളവരിൽ നിന്ന് മാത്രം ചോദിച്ചു മനസിലാക്കുക.