LOGO PNG

അറബ് മേഖലയിൽ യുഎഇ നഗരങ്ങൾക്ക് മികച്ച നേട്ടം

UAE FIRST

അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ 2024 ലെ പട്ടിക ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് പുറത്തിറക്കിയപ്പോള്‍ അറബ് മേഖലയില്‍ യുഎഇ നഗരങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. അറബ് മേഖലയിലെ ഏറ്റവും മികച്ച നഗരമായി യുഎഇ തലസ്ഥാനമായ അബുദാബിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആഗോള തലത്തില്‍ 54-ാം സ്ഥാനത്തെത്തിയ അബുദാബിക്ക് തൊട്ടുപിന്നാലെ മറ്റു യുഎഇ നഗരങ്ങളായ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. ആഗോള തലത്തില്‍ ഈ മൂന്ന് നഗരങ്ങളും 92-ാം സ്ഥാനത്തെത്തി. ആഗോളതലത്തില്‍ 118-ാം സ്ഥാനത്തോടെ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദ് അറബ് നഗരങ്ങളില്‍ മൂന്നാം സ്ഥാനത്തും ദമാം 189-ാം സ്ഥാനവുമായി നാലാമതും യുഎഇ നഗരമായ അല്‍ ഐന്‍ ആഗോളതലത്തില്‍ 218-ാം സ്ഥാനവുമായി അഞ്ചാമതും ഇടാൻ നേടി.

ഈ ലിസ്റ്റിൽ ഇടം നേടിയ മറ്റ് അറബ് നഗരങ്ങളുടെ പട്ടിക ഇപ്രകാരമാണ്.

257-ാം സ്ഥാനത്തുള്ള ജിദ്ദ ആറാം സ്ഥാനത്ത്. 262-ാം സ്ഥാനവുമായി ഖത്തര്‍ തലസ്ഥാനമായ ദോഹ നഗരം ഏഴാമതും കുവൈറ്റ് തലസ്ഥാനമായ കുവൈറ്റ് സിറ്റി എട്ടാമതും എത്തി. കുവൈറ്റിന്റെ സ്ഥാനം 293 ആണ്. ആഗോളതലത്തില്‍ 327-ാം സ്ഥാനത്തുള്ള ഈജിപ്ത് തലസ്ഥാനമായ കെയ്റോ ഒമ്പതാം സ്ഥാനത്തും, 339-ാം സ്ഥാനത്തുള്ള മക്ക പത്താം സ്ഥാനത്തും, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ 353-ാം ആഗോള റാങ്കിംഗുമായി 11-ാം സ്ഥാനത്തുമാണ്. 373-ാം സ്ഥാനത്തുള്ള സലൗദിയിലെ തായിഫ് നഗരമാണ് അറബ് നഗരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച 12-ാമത്തെ നഗരം. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയാണ്.

ലണ്ടന്‍, യുഎസ്സിലെ സാഞ്ചോസ്, ജപ്പാനിലെ ടോക്കിയോ, ഫ്രാന്‍സിലെ പാരിസ്, യുഎസ് നഗരങ്ങളായ സിയാറ്റില്‍, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സ്വിറ്റസര്‍ലാന്റിലെ സൂറിച്ച് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ നഗരങ്ങള്‍. ജിഡിപി വലുപ്പം, വളര്‍ച്ച, സാമ്പത്തിക വൈവിധ്യം എന്നിവ ഉള്‍പ്പെടെ, മനുഷ്യ മൂലധനം, ജീവിത നിലവാരം, പരിസ്ഥിതി, ഭരണമികവ് എന്നീ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഏറ്റവും മികച്ച നഗഗരങ്ങളുടെ പട്ടിക ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് തയ്യാറാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp