സർക്കാർ ജീവനക്കാർക്ക്റിമോട്ട് വർക്ക് , എല്ലാ സ്കൂളുകൾക്കും വിദൂര പഠനം

rain sharjah

ഷാർജ: നിലവിലുള്ള കാലാവസ്ഥയെത്തുടർന്ന് മെയ് 2, 3 തീയതികളിൽ (വ്യാഴം, വെള്ളി) എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കായി റിമോട്ട് വർക്ക് നടപ്പിലാക്കുമെന്ന് ഷാർജയിലെ ലോക്കൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം അറിയിച്ചു.

കൂടാതെ, അസ്ഥിരമായ കാലാവസ്ഥയിൽ എല്ലാ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിദൂര പഠനത്തിലേക്ക് മാറും.

ശാരീരിക സാന്നിധ്യം ആവശ്യമായ തസ്തികകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരെ റിമോട്ട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെയും അധ്യാപക ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് മെയ് 2 വ്യാഴാഴ്ച എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠന സംവിധാനം നടപ്പിലാക്കാനും ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയും തീരുമാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp