ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമായി ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 42-ാമത് വാർഷിക പതിപ്പ്

SIBF

1981-ൽ ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയോടെ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 42-ാമത് വാർഷിക പതിപ്പ് നവംബർ 1 മുതൽ 12 വരെ ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ നടക്കും.

ഇന്ത്യയടക്കം 108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകരും ഈ മേളയിൽ ആതിഥേയത്വം വഹിക്കും. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയുടെ ഇപ്രാവശ്യത്തെ പ്രമേയം ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു എന്നതാണ്. അതിഥി രാജ്യമായ ദക്ഷിണ കൊറിയയെ മേളയിൽ ആദരിക്കും. 15 ലക്ഷം ടൈറ്റിലുകളാണ് ഇപ്രാവശ്യം പ്രദർശിപ്പിക്കുക.അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 600 എഴുത്തുകാർ അവരുടെ പുതിയ കൃതികളിൽ ഒപ്പിടാൻ മേളയിലെത്തും.

69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ നയിക്കുന്ന 1,700-ലേറെ സാഹിത്യ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഇന്ത്യയിൽ നിന്ന് 120 പ്രസാധകർ പങ്കെടുക്കും. രാജ്യാന്തര തലത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പ്രസാധകർ മേളയ്ക്കെത്തുന്നത്. ആകെ 1043 അറബ് പ്രസാധകരും 900 രാജ്യാന്തര പ്രസാധകരും പങ്കെടുക്കും. അറബിക് ഭാഷയില്‍ നിന്ന് എട്ട് ലക്ഷം, മറ്റ് ഭാഷകളിൽ നിന്ന് ഏഴ് ലക്ഷം എന്നിവയുൾപ്പെടെ 15 ലക്ഷത്തിലേറെ ശീർഷകങ്ങൾ പ്രദർശിപ്പിക്കും. അറബ് പ്രസാധകരുടെ പട്ടികയിൽ യുഎഇ, ഈജിപ്ത്, ലബനൻ എന്നിവ മുന്നിലാണ്.

രാജ്യാന്തര തലത്തിൽ ഇന്ത്യ കൂടാതെ, യുകെ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ പ്രസാധകർ എത്തിച്ചേരും. 460 സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന 127 അതിഥികളിൽ നൊബേൽ സമ്മാന ജേതാക്കളും വിശിഷ്ട അറബ്, രാജ്യാന്തര ബഹുമതികൾ നേടിയവരും ഉൾപ്പെടും. കൂടാതെ, എഴുത്തുകാർ, ചിന്തകർ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവരുടെ ഒരു സംഘം സംബന്ധിക്കും. 33 രാജ്യങ്ങളിൽ നിന്നുള്ള 127 അറബ്, രാജ്യാന്തര അതിഥികൾ 460 സാംസ്കാരിക പരിപാടികൾ നയിക്കും. ഇതിൽ പാനൽ ചർച്ചകൾ, ശില്പശാലകൾ, വിവിധ കലാ ആവിഷ്‌കാരങ്ങൾ, സാഹിത്യ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന സെഷനുകളുമുണ്ട്.

12 രാജ്യങ്ങളിൽ നിന്നുള്ള 31-ലധികം അതിഥികൾ നയിക്കുന്ന 900 ശില്പശാലകൾ പുതിയതും വ്യത്യസ്തവുമായ അറിവുകൾ വാഗ്ദാനം ചെയ്യുന്നു.കുട്ടികളുടെ സംഗീത പരിപാടിയുമുണ്ടായിരിക്കും. അങ്ങനെ തുടങ്ങി ഇന്ത്യയിൽ നിന്ന് മലയാളി ഷെഫ് സുരേഷ് പിള്ള നയിക്കുന്ന കുക്കറി കോർണർ, 130 നാടകങ്ങൾ, തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ഈ ലക്കത്തിൽ അരങ്ങേറുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മറ്റ് വിശേഷങ്ങളും തത്സമയ അപ്‌ഡേറ്റുകളും ബിസിനസ്സ് സ്റ്റാറിന്റെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും ഉണ്ടാവും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp