LOGO PNG

ലുലു ഇനിമുതൽ ദുബായ്‌ മാളിലും

LULU DUBAI MALL

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിൽ പ്രമുഖ റീട്ടെയിലർ ഗ്രൂപ്പ് ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് (2023 ഒക്റ്റോബർ 09) മുതൽ പ്രവർത്തനമാരംഭിച്ചു.

എമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയ, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എംഎ, മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ 72,000 ചതുരശ്ര അടി വിസ്തീർണമുള്ള ലുലു ഹൈപ്പർമാർക്കറ്റ് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ദുബായ് എമിറേറ്റിലെ ലുലു ഗ്രൂപ്പിന്റെ ഔട്‍ലെറ്റുകളുടെ എണ്ണം 24 ആയി വർധിപ്പിച്ചുകൊണ്ട്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഔട്ട്ലെറ്റ് പ്രധാനമായും പലചരക്ക്, ഫ്രഷ് ഫുഡ്, പഴങ്ങളും പച്ചക്കറികളും, ബേക്കറി, ആരോഗ്യം എന്നീ വിഭാഗങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിന്​ എമാർ ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ളഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

ബുർജ്ജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദുബായ്‌ മാൾ ലോകോത്തര ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്​. ദുബൈ മാൾ 15ാം വർഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളിൽ നിന്ന്​ ലക്ഷക്കണക്കിന് ആളുകൾ ഷോപ്പിങിനും സന്ദർശനത്തിനുമായി വന്നു പോകുന്ന ഇടമെന്ന പ്രത്യേകതയും ദുബൈ മാളിനുണ്ട്.

ദുബായ് മാളിലെ സബീൽ പാർക്കിംഗ് വഴിയാണ് ലുലു ഹൈപ്പർമാർക്കറ്റിലേക്കുള്ള പ്രവേശനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp