ഇന്ത്യയുൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദര്ശിപ്പിക്കാനൊരുങ്ങുന്ന ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2023 ഒക്ടോബർ 22 ന് ആരംഭിക്കും. ഷാർജ അൽസാഹിയ സിറ്റി സെന്ററിൽ ഒക്ടോബർ 28 വരെയാണ് ചലച്ചിത്ര മേള സംഘടിപ്പിച്ചിരിക്കുന്നത്.
37 രാജ്യങ്ങളില്‍ നിന്ന് 81 ചിത്രങ്ങള്‍ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. കുട്ടികൾക്കും യുവാക്കൾക്കുള്ള സിനിമകളാണ് ഷാർജ ചലച്ചിത്ര മേളയുടെ പ്രത്യേകത. ഭൂട്ടാന്‍, മോണ്ടിനെഗ്രോ, മാള്‍ട്ട, ടോഗോ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഇത്തവണ ആദ്യമായാണ് പങ്കെടുക്കുന്നത്. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഷാര്‍ജ ഫിലിം ഡേയ്‌സ് എന്ന പ്രത്യേക പരിപാടിയും മേളയോടനുബന്ധിച്ച് അരങ്ങേറും.
മൂന്ന് സിനിമകളുടെ ആഗോള കന്നിപ്രദർശനത്തിനും ചലച്ചിത്രോത്സവം വേദിയാകും. 43 ചിത്രങ്ങളുടെ മിഡിലീസ്റ്റിലെ ആദ്യ പ്രദർശനവും നടക്കും. 15 സംവിധായകരും സിനിമാ വിദഗ്ധരും പങ്കെടുക്കും. 20 വിധികര്‍ത്താക്കളും 17 അംബാസഡർമാരും മേളയിൽ എത്തും. 90 രാജ്യങ്ങളില്‍ നിന്നുള്ള 1710 പ്രതിനിധികളെയാണ് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രതീക്ഷിക്കുന്നത്.