LOGO PNG

നിഷ്‌ക മൊമെന്റ്സ് ജ്വല്ലറി ദുബായ് കരാമ സെന്ററിൽ പ്രവർത്തനമാരംഭിച്ചു

NISHKA

ദുബായ് : ഹോസ്പിറ്റാലിറ്റി മേഖലയിൽ വിശ്വസ്ത സേവനം നൽകിവരുന്ന മൊറീക്യാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ നിഷ്‌ക മൊമെന്റ്‌സ് ജ്യൂവല്ലറിയുടെ ഷോറൂം ദുബായ് അൽ കരാമ സെന്ററിൽ ചലച്ചിത്ര താരം സമാന്ത റൂത്ത് പ്രഭു ഉദ്ഘാടനംചെയ്തു. നിഷ്‌കയുടെ പുതിയ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം സാമന്ത റൂത്ത് പ്രഭു ഉദ്‌ഘാടന ചടങ്ങിൽ പങ്കുവെച്ചു. ചെയർമാൻ നിഷിൻ തസ്ലീമിന്റെ നേതൃത്വത്തിൽ 177 ഉടമസ്ഥരാണ് നിഷ്ക മൊമെന്റസ് ജ്യൂവലക്കുള്ളത്.

സ്വർണ്ണം, വജ്രം, രത്നക്കല്ലുകൾ, കുട്ടികൾക്കുള്ള ആഭരണങ്ങൾ, ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങൾ തുടങ്ങി അതി വിപുലവും മനോഹരവുമായ ശേഖരങ്ങളാണ് ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിലും ഡയമണ്ട് ആഭരണനങ്ങൾക്ക് 50 % ഡിസ്‌കൗണ്ടും 10 % നൽകി വില പ്രൊട്ടക്റ്റ് ചെയ്യാനുള്ള സൗകര്യവും നിഷ്‌കയിലുണ്ട്.

1000 ദിർഹത്തിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി ബെൻസ് കാറും ദിവസേന മറ്റ് ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും.

നമ്മുടെ ജീവിതത്തിലെ പ്രധാന ആഘോഷവേളകളിൽ അവിഭാജ്യഘടകമായി മാറാനും അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കാനും നിഷ്കയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോറികാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ നിഷിൻ തസ്ലീം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp