അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഖസർ അൽ വതനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സ്വീകരിച്ചു.
ഫ്രാൻസ് സന്ദർശനത്തിന് ശേഷം യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതാണ് ഇന്ത്യൻ പ്രധാന മന്ത്രി. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും വൈകാതെ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.