LOGO PNG

പ്രിയപ്പെട്ട ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന് 74-ാം പിറന്നാൾ

MAKTUM BDAY

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് (15.07.2023) 74-ാം പിറന്നാൾ. രാജ്യത്തെ പൗരന്മാരും പ്രവാസികളും പ്രിയ ഭരണാധികാരിക്ക് ജന്മദിനാശംസകൾ നേരുകയാണ്.

അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ദുബായിയുടെ വളർച്ച വളരെ വേഗതയിലായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2009-ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ പണിതുയർത്തി. തൊട്ടുപിന്നാലെ ദുബായ് മാളും ദുബായ് മെട്രോയും. അതിനു ശേഷമാണ് ദുബായിലെ ജനസംഖ്യ 2009 ലെ 17 ലക്ഷത്തിൽ നിന്ന് ഇന്ന് ഏകദേശം 36 ലക്ഷമായി ഉയർന്നത്. ഷെയ്ഖ് മുഹമ്മദിന് 70 വയസ്സ് തികയുന്ന വേളയിലാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ യുഎഇയുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേയ്ക്ക് അയച്ചത്.

എക്‌സ്‌പോ 2020 ദുബായുടെ വിജയകരമായ നടത്തിപ്പിനും യുഎഇയുടെ 50-ാം വാർഷിക ആഘോഷങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് വിജയകരമായ മേൽനോട്ടം വഹിച്ചു. ഇന്ത്യക്കാരെയുൾപ്പെടെ ആയിരക്കണക്കിന് പുതിയ താമസക്കാരെയും വ്യവസായങ്ങളെയും സ്വാഗതം ചെയ്യുന്ന എക്‌സ്‌പോ സിറ്റി ദുബായ് വികസിപ്പിക്കുന്നത് ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ തുടരുകയാണ്. കൂടാതെ യുഎഇയുടെ വികസനം വർധിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചുകഴിഞ്ഞു. 2022 ൽ 30 ഹോട്ടലുകളും റിസോർട്ടുകളും തീം പാർക്കുകളും ഉൾക്കൊള്ളുന്ന ഏകദേശം രണ്ടര ലക്ഷം ആളുകൾ താമസിക്കുന്ന പാം ജബൽ അലി മെഗാ പ്രോജക്ടിനായുള്ള പുതുക്കിയ പദ്ധതിയും പ്രഖ്യാപിച്ചു. ഏപ്രിലിൽ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദിനെ ദുബായുടെ രണ്ടാമത്തെ ഉപ ഭരണാധികാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബാല്യകാലസ്മരണകളായ മൈ സ്റ്റോറിയും ചിന്താശകലങ്ങളുമുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങളെഴുതിയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശ്രദ്ധേയനായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp