LOGO PNG

ഹംഗർ സ്റ്റേഷനിലൂടെ ലുലുവിന്റെ ഉൽപ്പന്നങ്ങൾ ഇനി വീട്ടിലെത്തും

HUNGER STATION LULU

റിയാദ്: സൗദിയിലെ ലുലു ഹൈപർമാർക്കറ്റിന്റെ 32 ശാഖകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർ സ്റ്റേഷൻ വഴി ഇനി മുതൽസാധ്യമാകും. ഹംഗർ സ്റ്റേഷന്റെ ഹോം ഡെലിവറി വഴി എല്ലാ ലുലു ഗ്രോസറി ഉൽപന്നങ്ങളും നേരിട്ട് വീടുകളിൽ എത്തിക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്. പർച്ചേസിങ്​ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയാണ് ലുലു സൗദി ഡയറക്​ടർ ഷഹീം മുഹമ്മദും ഹംഗർ സ്റ്റേഷന്റെ ക്വിക്ക് കൊമേഴ്സ് സീനിയർ ഡയറക്ടർ ഗൊഫ്റാൻ ദൈനിയും കരാറിൽ ഒപ്പുവെച്ചത്.

ഹംഗർ സ്​റ്റേഷനെപ്പോലെ ഖ്യാതി നേടിയ ഫുഡ് ബ്രാൻഡിന്റെ വിതരണ സേവനം കൂടി ലഭ്യമാകുന്നതോടെ ഓൺലൈൻ എക്സ്പ്രസ് വാട്​സ്​ ആപ്​ ഡെലിവറി സംവിധാനങ്ങളിലൂടെ സൗദിയിലെ ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതിനായി ലുലു പുതിയൊരു മേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും റീട്ടെയിൽ ബിസിനസ് രംഗത്തെ ലുലുവിന്റെ യശസ്സുയർത്താനും ഇ-കൊമേഴ്സ് മേഖലയിലെ പുതിയ പ്രവണതക്കൊപ്പം ബഹുദൂരം മുന്നോട്ടു നീങ്ങാനുമുള്ള പാതയാണ് ഇത് തുറന്നിടുന്നതെന്ന് ലുലു ഡയറക്​ടർ ഷഹീം മുഹമ്മദ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp