അബുദാബി : വിവിധ മേഖലകളിലുടനീളം നിക്ഷേപങ്ങൾ കൈമാറ്റം ചെയ്യാനും, ഉഭയകക്ഷി വ്യാപാരം മുന്നോട്ട് കൊണ്ടുപോകാനുമുള്ള സാധ്യതകളും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരിയും വിദേശ വ്യാപാരം, അട്ട്രാക്ഷൻ, തുടങ്ങിയവയുടെ ചുമതലയുള്ള മന്ത്രി ഒലിവിയർ ബെച്ചും ചേർന്ന് അവലോകനം ചെയ്തു.
യുഎഇയിലെ ഫ്രാൻസ് അംബാസഡർ നിക്കോളാസ് നീംച്ചിനോവിന്റെയും നിലവിൽ യുഎഇ സന്ദർശിക്കുന്ന ഫ്രഞ്ച് സർക്കാരിലെ നിരവധി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് രണ്ട് മന്ത്രിമാരും അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്തത്.
നൂതന സ്റ്റാർട്ടപ്പുകൾ, സർക്കുലർ എക്കണോമി, ടൂറിസം, ടെക്‌നോളജി, ഫാമിലി ബിസിനസുകൾ, പുനരുപയോഗ ഊർജം, കൃഷി എന്നിവയിൽ അടുത്ത ഘട്ടത്തിൽ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുന്നതിനും നിക്ഷേപ കൈമാറ്റം ഉത്തേജിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ പങ്കാളിത്തവും സാമ്പത്തിക സഹകരണവും ത്വരിതപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.