ഗുണനിലവാരം ഇല്ലെങ്കിൽ ഇറക്കുമതിയും വേണ്ട

BOTTLE

ഇന്ത്യ : നിലവാരം കുറഞ്ഞ വാട്ടർ ബോട്ടിലുകളുടെ ഇറക്കുമതി തടയാനും ആഭ്യന്തര വിപണിക്ക് ശക്തി പകരുന്നതിനുമായി സ്റ്റീൽ, അലുമിനിയം, കോപ്പർ വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം (ക്വാളിറ്റി കൺട്രോൾ ഓർഡർ അഥവാ ക്യുസിഒ) നിർബന്ധമാക്കുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം വാണിജ്യമന്ത്രാലയം പുറപ്പെടുവിച്ചു.

6 മാസം കഴിയുമ്പോൾ വൻകിട ഉൽപാദന കമ്പനികൾക്ക് ചട്ടം ബാധകമാകും. ചെറുകിട വ്യവസായങ്ങൾ 9 മാസം കഴിയുമ്പോൾ മുതൽ ഗുണനിലവാര ചട്ടം പാലിച്ചിരിക്കണം എന്നും വിജ്ഞാപനത്തിൽ പറയുന്നു. സൂക്ഷ്മ സംരംഭങ്ങൾക്ക് 1 വർഷം സമയം ലഭിക്കും.

ക്യുസിഒ അനുസരിച്ച് ബിഐഎസിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി ബോട്ടിലുകളുടെ നിർമാണം നടത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും. വാട്ടർ ബോട്ടിലുകൾക്കു പുറമേ, ലൈറ്ററുകൾക്കും ക്യുസിഒ ഏർപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search