കുവൈറ്റ്: കുവൈറ്റ് ക്രൂഡ് ഓയിൽ വ്യാഴാഴ്ചത്തെ ട്രേഡിംഗ് സെഷനുകളിൽ 47 സെൻറ് ഉയർന്ന് ബാരലിന് 79.20 യുഎസ് ഡോളറിലെത്തി. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) അറിയിപ്പ് പ്രകാരം കഴിഞ്ഞ ദിവസം 78.73 യുഎസ് ഡോളറായിരുന്നു.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.98 യുഎസ് ഡോളർ കുറഞ്ഞ് 74.14 യുഎസ് ഡോളർ പിബി ആയും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യൂടിഎ) ക്രൂഡ് 3.02 ഡോളർ കുറഞ്ഞ് 69.51 ഡോളർ പിബി-ലേയ്ക്കും നീങ്ങിയതായി കുവൈറ്റ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.