30,000 പേർക്ക് ജോലി സാധ്യതയുമായി ലുലു ഗ്രൂപ്പ് കൊച്ചിയിൽ

LULU APR 19

30,000 പേർക്ക് ജോലി സാധ്യതയുമായി വരുന്ന കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങളാണ് കൊച്ചിയിൽ ലുലു ഗ്രൂപ്പ് നിർമ്മിക്കുന്നത്. കൊച്ചിയിലെ സ്മാർട് സിറ്റിക്കുള്ളിൽ ഇതിനോടകം നിർമ്മാണത്തിൻെറ വലിയൊരു പങ്കും പൂർത്തിയായിട്ടുള്ള ഈ മെഗാ പദ്ധതി തുറന്നുകൊടുക്കുന്നതോടെ 30,000 ഐടി പ്രൊഫഷണലുകൾക്ക് ഒരേസമയം ജോലി ചെയ്യാൻ പറ്റുന്ന സ്പേസ് കേരളത്തിൽ ലഭ്യമാകും.

ഇതിനോടകം തന്നെ കേരളം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ള നിരവധി വൻകിട കമ്പനികൾക്ക് ആകർഷകമാണിത്. എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്നതോടെ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കേരളം പ്രതീക്ഷിക്കുന്നത് നാലാം വ്യവസയവിപ്ലവത്തിൽ ഇന്ത്യയുടെ ഹബ്ബായി മാറാനുള്ള കുതിപ്പ് ആണെന്നും ജൂലൈ മാസത്തിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോൺക്ലേവ് കൂടി കഴിയുന്നതോടെ ആർക്കും തടുക്കാൻ കഴിയാത്ത വിധത്തിൽ നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി കേരളം മാറുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ലുലു ഐടി ഇൻഫ്രാബിൽഡിൻ്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച ഐടി പരിതസ്ഥിതിയാണ് ഒരുങ്ങുന്നത്. ഐടി വ്യവസായത്തിൻെറ പുതിയ ഹബ്ബുകളിലൊന്നായി കൊച്ചി മാറിയേക്കും. മികച്ച ഐടി പ്രൊഫഷണലുകളെ നഗരത്തിലേക്ക് ആക‍ർഷിക്കാനും ലുലു ഐടി ഇൻഫ്രാബിൽഡിൻെറ പ്രോജക്ട് സഹായകരമാകും. ഒറ്റ പോഡിയത്തിലെ ഇരട്ട ഐടി ടവർ ഉടൻ ബിസിനസുകൾക്കായി തുറക്കും എന്നാണ് സൂചന. 12.74 ഏക്കർ വിസ്തൃതിയിലാണ് ഈ പദ്ധതി. നി‍ർമാണം പൂർത്തിയാകുന്നതോടെ മുപ്പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp