കേന്ദ്രബജറ്റും പ്രവാസി ബിസിനസുകാരുടെ അഭിപ്രായങ്ങളും!

BUDJET 2024 06

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഗൾഫ് പ്രവാസികൾക്കുള്ളത്. ചില റിപ്പോർട്ടുകൾ പ്രകാരം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഗൾഫ് മേഖലയിലെ NRI ബിസിനസുകാരിൽ പ്രതീക്ഷ നൽകുന്നത്. നാല് കോടി വരുന്ന യുവജനങ്ങൾക്കായി തൊഴിലിനും സ്കിൽ പ്രോഗ്രാമുകൾക്കുമായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് രണ്ട് ലക്ഷം കോടി രൂപയാണ്. ആദ്യമായി തൊഴിൽ നേടുന്നവർക്ക് നല്‍കുന്ന ഇൻസെൻ്റീവുകൾ, ഇൻ്റേൺഷിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് നേട്ടമുണ്ടാകുന്ന പ്രഖ്യാപനം വന്നത് മുദ്ര ലോൺ ലിമിറ്റ് പത്ത് ലക്ഷത്തിൽ നിന്ന് ഇരുപത് ലക്ഷമാക്കി വർധിപ്പിച്ചു എന്നുള്ളതാണ്. ഇത്തരത്തിലുള്ള നീക്കങ്ങൾ തൊഴിൽ മേഖലയുടെയും ചെറുകിട വ്യവസായങ്ങളുടെയും വളർച്ചക്ക് സഹായകമാകുമെന്നാണ് പ്രവാസി ബിസിനസുകാർ അഭിപ്രായെപ്പെടുന്നത്. ഇന്ത്യയിൽ തൊഴിൽ അന്വേഷിക്കുന്നതിനും കരിയര്‍ കെട്ടിപ്പടുക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് ചിലർ പറയുന്നുണ്ട്. ഉൽപ്പദാന ശേഷിയിൽ പുതിയ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും കാര്യക്ഷമതയുള്ളതും സുതാര്യവുമായ റെൻ്റൽ ഹൗസിങ് മാര്‍ക്കറ്റുകൾക്കായി നയങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്ന് വ്യക്തമാക്കുന്നതിനെയും ചിലർ സ്വാഗതം ചെയ്യുന്നു, ഒപ്പം ഈ നീക്കത്തിലൂടെ ഹൗസിങ് മേഖലയിലും സമാനമായ മറ്റു വ്യവസായ മേഖലകളിലും വളർച്ചയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

അതേ സമയം, മൂലധന നേട്ട നികുതിയിൽ വരുത്തുന്ന വര്‍ധനവ് അൽപ്പം നിരാശപ്പെടുത്തുന്നതാണെന്നും അഭിപ്രായങ്ങളുണ്ട്. ആഭ്യന്തര സ്ഥാപനങ്ങളിലെ ഉന്നത വിദ്യഭ്യാസത്തിനുള്ള ലോൺ 10 ലക്ഷമാക്കി വര്‍ധിച്ചിപ്പിച്ചത് നല്ലതാണെന്നും ഗോൾഡ് ഡ്യൂട്ടി 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചത് പ്രവാസി കുടുബങ്ങളെ സന്തോഷിപ്പിക്കുമെന്നും ചിലർ പറയുന്നു. സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണ്ണ കള്ളക്കടത്ത് കുറക്കാൻ സഹായിക്കുമെന്നാണ് മറ്റ് ചില പ്രവാസി ബിസിനസുകാരുടെ അഭിപ്രായം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp