കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ‘എൻപിഎ വാത്സല്യ’

BUDJET 2024 05

ന്യൂഡൽഹി: കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്ന ‘എൻപിഎ വാത്സല്യ’ നിക്ഷേപ പദ്ധതിയാണ് ധനമന്ത്രി നിർമല സീതാരാമൻ്റെ പ്രഖ്യാപനങ്ങളിലൊന്ന്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദീർഘകാല സമ്പാദ്യം സുഗമമാക്കുന്നതിനും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും മാതാപിതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പദ്ധതിയാണ് എൻപിഎസ് വാത്സല്യ പദ്ധതി.

മാതാപിതാക്കൾക്ക് എൻപിഎസ് വാത്സല്യ പദ്ധതിയിലേക്ക് നിശ്ചിത തുക നിക്ഷേപിക്കാനും പിന്നീട് സാധാരണ പെൻഷൻ സ്കീമിലേക്ക് മാറ്റാനും സാധിക്കും. വളരെ സുതാര്യമായ എൻപിഎ വാത്സല്യ പദ്ധതിയിൽ കുട്ടികളുടെ പേരിൽ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷാകർത്താക്കൾക്ക് അക്കൗണ്ട് ആരംഭിച്ച് ഇതിലേക്ക് പണം നിക്ഷേപിക്കാം. കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ഇത് നോൺ എൻപിഎസ് പ്ലാനിലേക്ക് മാറാൻ സാധിക്കുമെന്നും നിർമ്മല സിതാരാമൻ പറഞ്ഞു.

കുട്ടികൾക്കുള്ള ആദ്യകാല സമ്പാദ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് എൻപിഎസ് വാത്സല്യ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സ്കീം അടിസ്ഥാനപരമായി നിലവിലുള്ള എൻപിഎസിൻ്റെ ഒരു വകഭേദമാണ്. എന്നാൽ ചെറുപ്പക്കാരായ വ്യക്തികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണിത്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp