LOGO PNG

പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് യു.എ.ഇയി തൊഴിൽ നഷ്ട ഇൻഷൂറൻസിൽ ചേരാൻ നാലു മാസത്തെ സാവകാശം

UAE NEW WORKERS

യു.എ.ഇയിൽ 2023 ഒക്ടോബർ 01 ന് ശേഷം വർക്ക് പെർമിറ്റ് ലഭിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷൂറൻസിൽ ചേരാൻ തൊഴിൽ മന്ത്രാലയം നാലു മാസത്തെ സാവകാശം നൽകും. അതിനും വൈകിയാൽ 400 ദിർഹം പിഴയുമുണ്ടാകും.

യു.എ.ഇ തൊഴിൽ മന്ത്രാലയത്തിൻറെ നിർദേശ പ്രകാരം 2023 ജനുവരി ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർ നാലു മാസത്തിനകം പദ്ധതിയിൽ അംഗമാകണം. ഇതിന്റെ സമയപരിധി പിന്നീട് മാറ്റുകയായിരുന്നു. ഒക്ടോബർ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർ നാലു മാസത്തിനുള്ളിൽ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും.

ഫ്രീസോണിലും, അർധ സർക്കാർ, പ്രാദേശിക സർക്കാർ സമിതികൾ എന്നിവിടങ്ങളിലെ ജീവനക്കാർ ആവശ്യമുണ്ടെങ്കിൽ മാത്രം പദ്ധതിയിൽ സ്വന്തം ഇഷ്ടപ്രകാരം ചേർന്നാൽ മതി. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെ മൂന്നുമാസം വരുമാനം ഉറപ്പാക്കാനാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിനോടകം 65 ലക്ഷം പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തതായി മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp