LOGO PNG

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റിന്റെ ആദ്യ ട്രയൽ ഈ മാസം

INDIA SATALITE NET

ഒക്ടോബർ 27 മുതൽ 29 വരെ ഡൽഹിയിലെ ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ വേദിയിൽ ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റിന്റെ ആദ്യ ട്രയൽ നടക്കും. ഭാരതി എയർടെലിന് പങ്കാളിത്തമുള്ള വൺ വെബിനും, റിലയൻസ് ജിയോയ്ക്കും ട്രയൽ നടത്തുന്നതിനുള്ള ഇന്റർനെറ്റ് സ്പെക്ട്രം ടെലികോം വകുപ്പ് അനുവദിച്ചു. നിലവിൽ ഇന്ത്യയിലെവിടെയും ഉപഗ്രഹ ഇന്റർനെറ്റ് നിലവിലില്ല.

ഡൽഹി പ്രഗതി മൈതാനത്താണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് നടക്കുക. നൂറുകണക്കിന് ഉപഗ്രഹങ്ങൾ (ലോ എർത്ത് ഓർബിറ്റ്–ലിയോ) വഴി ലോകമെങ്ങും കുറഞ്ഞ ചെലവിൽ ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. ഭൂമിയുമായി വളരെ അടുത്ത ഭ്രമണപഥത്തിലാകും ഉപഗ്രഹങ്ങൾ വിന്യസിക്കുക. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്.

ഒപ്റ്റിക്കൽ ഫൈബർ കേബിൾ എത്തിപ്പെടാത്ത വിദൂരസ്ഥലങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം. ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള രാജ്യത്തെ ആദ്യ ലൈസൻസ് ഭാരതി എയർടെലിന് പങ്കാളിത്തമുള്ള വൺവെബിനാണ് നൽകിയിരിക്കുന്നത്. റിലയൻസ് ജിയോ, ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് അടക്കമുള്ള കമ്പനികളും ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ ഒരുങ്ങുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp