ലോ​ക ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ഉ​ച്ച​കോ​ടി​ക്ക് റാ​സ​ല്‍ഖൈ​മ വേദിയാകുന്നു

FORENSIC

ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രും ഡോ​ക്ട​ര്‍മാ​രും ഈ ​രം​ഗ​ത്ത് ലോ​ക​ത​ല​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍കു​ന്ന​വ​രും സ​മ്മേ​ളി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് സ​മ്മേ​ള​ന​ത്തി​ന് ആ​ദ്യ​മാ​യി റാ​സ​ല്‍ഖൈ​മ വേ​ദി​യാ​കു​ന്നു.

ലോ​ക ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ഉ​ച്ച​കോ​ടി ഒ​ക്ടോ​ബ​ര്‍ 30 മു​ത​ല്‍ ന​വം​ബ​ര്‍ 01 വ​രെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ക​യെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി​യും കോ​ണ്‍ഫ​റ​ന്‍സ് ജ​ന​റ​ല്‍ സൂ​പ്പ​ര്‍വൈ​സ​റും വേ​ള്‍ഡ് ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് കോ​ണ്‍ഫ​റ​ന്‍സ് ര​ക്ഷാ​ധി​കാ​രി​യു​മാ​യ മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു.

ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​ര്‍, ക്രൈം ​സീ​ന്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍മാ​ര്‍, ഡോ​ക്ട​ര്‍മാ​ര്‍, പ്ര​ഫ​സ​ര്‍മാ​ര്‍, ഗ​വേ​ഷ​ക​ര്‍, കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്കെ​തി​രെ നി​ല​കൊ​ള്ളു​ന്ന​വ​ര്‍ തു​ട​ങ്ങി എ​ല്ലാ​വ​രും റാ​സ​ല്‍ഖൈ​മ​യു​ടെ പ്ര​ഥ​മ ലോ​ക ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ലി അ​ബ്ദു​ല്ല ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ കാ​ഴ്ച്ച​പ്പാ​ടു​ക​ള്‍ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള റാ​ക് പൊ​ലീ​സി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ളു​ടെ​കൂ​ടി ഭാ​ഗ​മാ​ണ് ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് ഉ​ച്ച​കോ​ടി.

സു​ര​ക്ഷി​ത​ത്വ​വും സു​ര​ക്ഷ​യും കൈ​വ​രി​ക്കു​ന്ന​തി​ല്‍ ലോ​ക​ത്തി​ലെ മി​ക​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​വു​ന്ന​തി​നൊ​പ്പം ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന​തി​നും യു.​എ.​ഇ സ​മൂ​ഹം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​മാ​റാ​ത്തി സം​സ്കാ​ര​വും രാ​ജ്യ​ത്തി​ന്‍റെ സ​ര്‍വ​മേ​ഖ​ല​ക​ളി​ലെ​യും വ​ള​ര്‍ച്ച​യും അ​ടു​ത്ത​റി​യാ​ന്‍കൂ​ടി സ​ഹാ​യി​ക്കു​ന്ന​താ​കും ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് സ​മ്മേ​ള​ന​മെ​ന്നും അ​ലി അ​ബ്ദു​ല്ല തു​ട​ര്‍ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search