2023 ഓഗസ്റ്റ് മാസത്തിലെ ഇന്ധനവിലകൾ യുഎഇ പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് ജൂലൈയിലെ 3 ദിർഹത്തിനെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ 3.14 ദിർഹം നൽകേണ്ടി വരും. ഒറ്റയടിക്ക് 14 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.02 ദിർഹം നൽകേണ്ടി വരും, ജൂലൈയിൽ 2.89 ദിർഹമായിരുന്നു. 13 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.95 ദിർഹം നൽകേണ്ടി വരും, ജൂലൈയിൽ ഇതിന് 2.81 ദിർഹമായിരുന്നു. 14 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഡീസൽ ലിറ്ററിന് 2.95 ദിർഹം നൽകേണ്ടി വരും. ജൂലൈയിൽ ഡീസൽ ലിറ്ററിന് 2.76 ദിർഹമായിരുന്നു. ഡീസലിന് 19 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.