സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അവരുടെ ഇ-ദിർഹം കാർഡിലെ ബാക്കി തുക റീഫണ്ട് ചെയ്യാൻ അനുവദിക്കുന്ന പൂർണ്ണ ഓട്ടോമേറ്റഡ് സേവനത്തിന് വെബ്‌സൈറ്റ് വഴി തുടക്കമിട്ടതായി യു എ ഇ ധനമന്ത്രാലയം ഇന്ന് (19-07-2023) പ്രഖ്യാപിച്ചു.
ഇദിർഹം കാർഡ് ബാലൻസ് റീഫണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ യുഎഇപാസ് ഉപയോഗിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയും അനുബന്ധ രേഖകൾ സഹിതം റീഫണ്ട് അഭ്യർത്ഥന സമർപ്പിക്കുകയും ചെയ്യണം. പ്രോസസ്സ് ചെയ്തതിനു ശേഷം ഇദിർഹം കാർഡിലെ ബാക്കി തുക ഫസ്റ്റ് അബുദാബി ബാങ്ക് നൽകുന്ന പുതിയ കാർഡിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു.
വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി ഉപഭോക്താക്കൾക്ക് 800 533336 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ 600 52 5500 എന്ന നമ്പറിലൂടെ ഫസ്റ്റ് അബുദാബി ബാങ്കിന്റെ കോൾ സെനാറിലോ ബന്ധപ്പെടാവുന്നതാണ്.