സ്വർണ്ണ വ്യാപാരികളുടെ ശ്രദ്ധക്ക്

JEWELLERY

ഇന്ത്യയിലുള്ള സ്വർണ്ണ വ്യാപാര ശാലകളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ വ്യാപാരികൾ 7 ദിവസത്തിനകം ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. കള്ളപ്പണം വെളുപ്പിക്കൽ, ഫണ്ടിങ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് ഇത് സംബന്ധിച്ചുള്ള മാർഗരേഖ കേന്ദ്രം തയ്യാറാക്കിയത്.

കഴിഞ്ഞ സാമ്പത്തികവർഷം 500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കണം. 500 കോടി രൂപയിൽ താഴെയുള്ളവർക്ക് വ്യാപാരസംഘടന വഴി ഓഫിസറെ നിയോഗിക്കാം. ഇവരാണ് എഫ്ഇയുവുമായി വിവരങ്ങൾ പങ്കുവയ്ക്കേണ്ടത്.

ഉപയോക്താവിന്റെ പെരുമാറ്റം സംശയകരമോ അസ്വാഭാവികമോആവുക, വിദേശ കറൻസിയോ വിദേശ കാർഡുകളോ ഉപയോഗിച്ച് സ്വർണമോ വിലകൂടിയ ലോഹങ്ങളോ വാങ്ങുക, വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണമടക്കുക, ആഭരണം വാങ്ങുന്നതിന് കള്ളനോട്ട് ഉരുപയോഗിക്കുക, ഗോൾഡ് പർച്ചേസ് സ്കീം അക്കൗണ്ടിലെ തുക അസ്വാഭാവികമായി വർധിക്കുകയോ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് പണം വരികയോ ചെയ്യുക ഇവയൊക്കെയാണ് കേന്ദ്ര നിർദ്ദേശപ്രകാരം സംശയിക്കേണ്ട സാഹചര്യങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp