LOGO PNG

ഷാർജ സമ്മർ പ്രൊമോഷൻസിനു തുടക്കമായി

SHARJAH SUMMER

ആദായ വിൽപനയും വിനോദ, വിജ്ഞാന വിസ്മയങ്ങളുമായി ആരംഭിച്ച ഷാർജ സമ്മർ പ്രമോഷൻസ് 65 ദിവസം നീളും. ഗുണമേന്മയുള്ള ഉൽപന്നങ്ങൾക്കു 25 മുതൽ 75 % വിലക്കുറവാണ് മേളയുടെ പ്രധാന ആകർഷണം. ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് സന്ദർശകർക്കായി വിനോദ വിജ്ഞാന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

പ്രൊമോഷന്റെ ഭാഗമായി പങ്കാളിത്ത സ്ഥാപനങ്ങളിൽനിന്ന് 100 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹമാണ് സമ്മാനം ഒപ്പം ഹോട്ടൽ, ടൂറിസം പാക്കേജുകളും. മെഗാ വിജയിക്ക് നിസാൻ പട്രോൾ കാർ നൽകുമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp