LOGO PNG

യുഎഇയുടെ ചരിത്രം രേഖപ്പെടുത്തിയ പ്രമുഖ ചരിത്രകാരൻ പീറ്റർ ഹെല്ലിയർ വിടവാങ്ങി

PETER HELIER

അനാരോഗ്യത്തെ തുടർന്ന് അബുദാബിയിലെ ക്ലീവ്‌ലാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പ്രമുഖ ചരിത്രകാരൻ പീറ്റർ ഹെല്ലിയർ (75) അന്തരിച്ചു. യുഎഇയുടെ ചരിത്രം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ വേർപാട് യുഎഇ യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥിരീകരിച്ചു. യുഎഇയുടെ പരിസ്ഥിതിക്കു വേണ്ടി അൻപതിലേറെ വർഷം സമർപ്പിച്ച മഹാനായ ചരിത്രകാരനെയാണ് നഷ്ടമായതെന്ന് യുഎഇ സാംസ്‌കാരിക യുവജന മന്ത്രി അനുശോചനത്തിലൂടെ അറിയിച്ചു.

1975 ൽ ഡോക്യുമെന്ററി ഫിലിം മേക്കറായാണ് പീറ്റർ ഹെല്ലിയർ യുഎഇയിലെത്തിയത്. ഒട്ടേറെ പബ്ലിക് കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിൽ ജോലി ചെയ്ത അദ്ദേഹം എമിറേറ്റ്‌സ് ന്യൂസ് ദിനപത്രത്തിന്റെ മാനേജിങ് എഡിറ്റർ ആയിരുന്നു. എമിറേറ്റ്സ് നാച്ചുറൽ ഹിസ്റ്ററി ഗ്രൂപ്പിന്റെ മുൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ യുഎഇയുടെ പൈതൃകം, ചരിത്രം, വന്യജീവി എന്നിവയെക്കുറിച്ച് നിരവധി ലേഖനങ്ങളും സർക്കാർ വാർഷിക പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

പുരാവസ്തു പൈതൃകം, പ്രത്യേകിച്ച് സർ ബാനി യാസ് അദ്ദേഹത്തിന്റെ ഇഷ്ട കേന്ദ്രമായിരുന്നു. സർ ബനിയാസ് ദ്വീപിലെ 1,400 വർഷം പഴക്കമുള്ള ആശ്രമത്തിന്റെ ഖനനത്തിൽ ഹെല്ലിയർ പ്രത്യേക പങ്കാളിയായിരുന്നു. യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥർ പതിറ്റാണ്ടുകളായി ഹെല്ലിയർ നൽകിയ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp