LOGO PNG

അനധികൃത വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടി

GOLD INDIA

ഹാൾമാർക്ക് ചെയ്‌തിരിക്കുന്ന ഓരോ ആഭരണത്തിലും അടയാളപ്പെടുത്തുന്ന ഇംഗ്ലിഷ് അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുന്ന മുദ്രയാണ് എച്ച്‌യുഐഡി. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹാൾമാർക്കിങ് സെന്ററിലാണ് എച്ച്‍യുഐഡി മുദ്രണം ചെയ്യുക. ഉപഭോക്താക്കൾക്ക് ബിഐഎസ് കെയർ മൊബൈൽ ആപ് ഉപയോഗിച്ച് എച്ച്‌യുഐഡിയുടെ ആധികാരികത പരിശോധിക്കാം. വ്യാജമെങ്കിൽ പരാതിപ്പെടാം.
സ്വർണാഭരണങ്ങളുടെ നിർബന്ധിത എച്ച് യുഐഡി ജൂലൈ 1 മുതൽ ആരംഭിച്ചു. എച്ച് യുഐഡി മുദ്ര പതിപ്പിക്കാത്ത ഒരു സ്വർണാഭരണവും വ്യാപര ശാലകളിൽ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല .2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് മാത്രമേ ഒഴിവുള്ളു. ഹോൾമാർക്കിങ് ലൈസൻസില്ലാത്ത വ്യാപാര ശാലകൾക്ക് പ്രവർത്തിക്കാനുമാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

കേരളത്തിൽ 7000 സ്വർണാഭരണ വ്യാപാര കേന്ദ്രങ്ങൾ പൂർണമായി എച്ച് യുഐഡി നടപ്പാക്കിക്കഴിഞ്ഞു. ഇടുക്കി ജില്ലയിൽ ഹാൾമാർക്കിങ് സെന്റർ ഇല്ലാത്തതിനാൽ ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 23 കോടി ആഭരണങ്ങൾക്ക് എച്ച് യുഐഡി പതിപ്പിച്ചിട്ടുണ്ട്. അനധികൃത വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടി നൽകുന്നതാണ് ഈ തീരുമാനം. ജൂലൈ 1 മുതൽ പരിശോധനകളും നടപടികളും കര്ശനമാക്കിയിരിക്കുകയാണ്. പഴയ സ്വർണമുള്ളവർക്ക് അത് മാറ്റിവാങ്ങുന്നതിന് തടസ്സമുണ്ടാകില്ല. ഇന്ത്യയിലെ ഏകദേശം 100 ശതമാനത്തിനടത്ത് സ്വർണവിൽപനയും നടക്കുന്ന 339 ജില്ലകളിലാണ് എച്ച്‍യുഐഡി നടപ്പാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp