ദുബായുടെ ഡിജിറ്റൽ സ്ട്രാറ്റജിക്ക് ഹംദാൻ ബിൻ മുഹമ്മദ് തുടക്കമിട്ടു

STRATEGY

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡിജിറ്റൽ പരിവർത്തനത്തിന്റെ പുതിയ യുഗം അടയാളപ്പെടുത്തിക്കൊണ്ട് ദുബായുടെ ഡിജിറ്റൽ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചു. ഡിജിറ്റൽ നഗരം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും, ഡിജിറ്റൽ കഴിവുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, സൈബർ സുരക്ഷ, ഡിജിറ്റൽ മത്സരക്ഷമത എന്നീ ഏഴ് പ്രധാന വിഭാഗങ്ങളിലാണ് സ്ട്രാറ്റജി പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്നത്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദനം വർധിപ്പിക്കുക, ഡിജിറ്റൽ ക്ഷേമത്തിന്റെ ഗുണഫലങ്ങൾ 90% വർദ്ധിപ്പിക്കുക, യുഎൻ പ്രാദേശിക ഓൺലൈൻ സേവന സൂചികയിൽ മികച്ച റാങ്കിംഗ് നേടുക, തടസ്സങ്ങളില്ലാത്തതും പരസ്പരബന്ധിതവും സജീവവുമായ 50 ഡിജിറ്റൽ നഗരങ്ങൾ തുടങ്ങുക എന്നതും ഭാവി പ്രവർത്തനങ്ങൾക്കായി നൂതന ഡിജിറ്റൽ യോഗ്യതകളുള്ള 50,000 പ്രൊഫഷണലുകളെ സജ്ജമാക്കുക എന്നതും ഇതിന്റെ ലക്ഷ്യങ്ങളാണ്.

കൂടാതെ, ദുബായിലെയും ലോകമെമ്പാടുമുള്ള വിവരങ്ങളുടെയും ഡിജിറ്റൽ സേവനങ്ങളുടെയും വിപുലമായ ഡാറ്റാബേസിലേക്ക് ഉപയോക്താക്കൾക്ക് പ്രവേശനം നൽകുന്ന ദുബായിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ Dubai.ae യുടെ പുതിയ പതിപ്പ് ശൈഖ് ഹംദാൻ അനാച്ഛാദനം ചെയ്തു. നഗര സേവനങ്ങളുടെയും നയങ്ങളുടെയും വികസനത്തിൽ ദുബായിലെ സമൂഹവും സർക്കാരും തമ്മിലുള്ള ഇടപെടലിന്റെ നിലവാരം പ്രതിഫലിപ്പിക്കുന്ന, ദുബായിലെ ഇ-പങ്കാളിത്തത്തിനായുള്ള ഒരു സെഷനും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search