LOGO PNG

യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലേജ് ഒന്നാമത്

GLOBAL VILLAGE

റിസർച്ച് ആൻഡ് കൺസൾട്ടിംഗ് സ്ഥാപനമായ യുഗോവിന്റെ പുതിയ സർവ്വേ റിപ്പോർട്ട് പ്രകാരം യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പാർക്കുകളിലൊന്നായ ഗ്ലോബൽ വില്ലേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യുഎഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള 2,000 പേർക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിലാണ് , കഴിഞ്ഞ 12 മാസത്തിനിടെ ഈ മേഖലയിലെ വിനോദ കേന്ദ്രങ്ങളിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ചത് ഗ്ലോബൽ വില്ലേജ് ആണെന്ന് കണ്ടെത്തിയത്.

സർവേയിൽ പങ്കെടുത്ത ഓരോ അഞ്ചിൽ രണ്ടുപേരും വിനോദം, സംസ്കാരം, ഷോപ്പിംഗ് എന്നിവയ്ക്കായി ഗ്ലോബൽ വില്ലേജ് തിരഞ്ഞെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഈ മേഖലയിലെ ശ്രദ്ധേയമായ കേന്ദ്രമെന്ന നിലയിൽ ഗ്ലോബൽ വില്ലേജിന്റെ പദവി പ്രതിഫലിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്.

കഴിഞ്ഞ സീസണിൽ ഗ്ലോബൽ വില്ലേജിൽ എത്തിയത് 9 ദശലക്ഷം സന്ദർശകരാണ്. പാർക്കിന്റെ 27 പവലിയനുകൾ ലോകമെമ്പാടുമുള്ള 90-ലധികം വ്യത്യസ്ത സംസ്കാരങ്ങൾ പ്രദർശിപ്പിച്ചു, കൂടാതെ 40-ലധികം ദേശീയതകളുടെ 40,000-ലധികം പ്രദർശനങ്ങളും സംഘടിപ്പിച്ചു. 3,250-ലധികം ഔട്ട്‌ലെറ്റുകളിലൂടെ സന്ദർശകർ 175-ലധികം റൈഡുകൾ, വിനോദ കേന്ദ്രങ്ങൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവയും ആസ്വദിച്ചു.

ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ ഒരാഴ്ചത്തേക്ക് നീട്ടുമെന്ന് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതു കൊണ്ട് തന്നെ പാർക്ക് അടുത്ത സീസണിൽ 2023 ഒക്ടോബർ 18 മുതൽ 2024 ഏപ്രിൽ 28 വരെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

പാർക്ക് സന്ദർശിക്കുന്നവർക്ക് റൈഡുകൾ, പെർഫോമൻസുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, കരിമരുന്ന് പ്രദർശനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്തമായ അനുഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മനോഹരമായ നിമിഷങ്ങളും ഓർമ്മകളും ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണ് ഗ്ലോബൽ വില്ലേജ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp