LOGO PNG

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ അഞ്ചാം ഘട്ടം ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു

SOLAR PARK

ദുബായ് : യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 2030-ഓടെ 5,000 മെഗാവാട്ട് ആസൂത്രിത ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ 900 മെഗാവാട്ട് (MW) അഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ അഞ്ചാം ഘട്ടത്തോടെ ദുബായിലെ ഏകദേശം 270,000 വീടുകൾക്ക് ശുദ്ധമായ ഊർജം നൽകുകയും പ്രതിവർഷം 1.18 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കുകയും ചെയ്യും. ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (IPP) മോഡലിനെ അടിസ്ഥാനമാക്കി മൊത്തം 50 ബില്യൺ ദിർഹം നിക്ഷേപമുള്ള സോളാർ പാർക്ക് പൂർണമായി പൂർത്തിയാകുമ്പോൾ പ്രതിവർഷം 6.5 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (ഡിഎസ്‌സിഇ) ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp