പൊതു, സ്വകാര്യ കമ്പനികൾക്കായുള്ള കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ ആരംഭിച്ചു

UAE TAX

ഫെഡറൽ ടാക്‌സ് അതോറിറ്റിയുടെ (എഫ്ടിഎ) ഡിജിറ്റൽ ടാക്സ് സർവീസ് പ്ലാറ്റ്‌ഫോമായ ‘എമറാ ടാക്സ്’ വഴി പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനികൾക്കും സ്വകാര്യ കമ്പനികൾക്കുമായി ഇന്ന് (2023 മെയ് 15) മുതൽ കോർപ്പറേറ്റ് ടാക്‌സിനായുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. കോർപ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും നികുതി സംബന്ധിച്ച 2022 ലെ ഫെഡറൽ ഡിക്രി-നമ്പർ 47 പ്രകാരം 2023 ജൂൺ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന ആദ്യ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ കോർപ്പറേറ്റ് നികുതിക്ക് വിധേയരാകേണ്ടതാണ്.

യുഎഇയിൽ പ്രവർത്തിക്കുന്ന പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനികളും സ്വകാര്യ കമ്പനികളും നികുതി വിധേയരായ വ്യക്തികളും എഫ്ടിഎയിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഫ്രീ സോണിൽ ഉള്ള സ്‌ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഇത് ബാധകമാകില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp