LOGO PNG

ദു​ബൈ എ​ക്സ്പോ സിറ്റിയിലേക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം

EXPO CITY DXB

എല്ലാ വർഷവും മെയ് 18 ന് ആചരിക്കുന്ന അ​ന്താ​രാ​ഷ്ട്ര മ്യൂസിയം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 2023 മെയ് 19 ന്​ ​ദു​ബൈ എ​ക്​​സ്പോ സിറ്റിയിലേക്കുള്ള പൊതുജനങ്ങളുടെ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി. അ​ലി​ഫ്, ടെ​റ, സു​സ്ഥി​ര​ത, വു​മ​ൺ ആ​ൻ​ഡ്​ വി​ഷ​ൻ എ​ന്നീ പ​വി​ലി​യ​നു​ക​ളി​ലും മ​റ്റ്​ മൂ​ന്ന്​ സ്​​റ്റോ​റീ​സ്​ ഓ​ഫ്​ നാ​ഷ​ൻ​സ്​ പവലിയനുകളിലുമായിരിക്കും സൗ​ജ​ന്യ പ്ര​വേ​ശ​നം.

സു​സ്ഥി​ര വി​ക​സ​ന​ത്തെ സ്വാ​ധീ​നി​ക്കു​ന്ന​തി​ൽ മ്യൂ​സി​യ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ ഇ​ട​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും പ്രാ​പ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്.

മ്യൂ​സി​യം, സു​സ്ഥി​ര​ത, ക്ഷേ​മം എ​ന്ന ഈ​വ​ർ​ഷ​ത്തെ ആ​ശ​യം മു​ൻ​നി​ർ​ത്തി ത​യാ​റാ​ക്കി​യ വി​ദ്യാ​ഭ്യാ​സ പരിപാടികളും ലോ​ക​ത്തെ പ്ര​ധാ​ന ഏ​ഴ്​ ട്ര​ഷ​ർ ഹ​ണ്ട്​ ഇ​ട​ങ്ങ​ളെ കു​റി​ച്ച്​ വിശദമാക്കുന്ന പരിപാടികളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര മ്യൂ​സി​യം ആ​ഘോ​ഷം.

ടെ​റ​യി​ൽ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കാ​ലാ​വ​സ്ഥ കേന്ദ്രീകരിച്ചുള്ള ഫി​ലിം സ്ക്രീ​നു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ലി​ഫ്​ പ​വി​ലി​യ​നി​ലെ ലെ​ഗോ വ​ർ​ക്​ ഷോ​പ്പി​ൽ മോ​ട്ടോ​റു​ക​ൾ, സെ​ൻ​സ​റു​ക​ൾ, എ​ൻ​ജി​നീ​യ​റി​ങ്​ ത​ത്ത്വ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച്​ റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​ന​സ്സി​ലാ​ക്കാ​ൻ അവസരമൊരുക്കും. വു​മ​ൻ​സ്​ ആ​ൻ​ഡ്​ വി​ഷ​ൻ പ​വി​ലി​യ​നു​ക​ളി​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും മ​റ്റും ല​ഭ്യ​മാ​കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp