LOGO PNG

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച നേടും; ഐക്യരാഷ്ട്ര സംഘടന

INDIAN ECONOMY

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ട് പ്രകാരം 2024 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച നേടുമെന്നും ആഭ്യന്തര ഡിമാൻഡ് ഉയരുന്നതാണ് ഉയർന്ന വളർച്ച പ്രതീക്ഷിക്കാനുള്ള കാരണമെന്നും വ്യക്തമാക്കുന്നു. ഈ വർഷം 5.3 ശതമാനം വളർച്ചയാകും കൈവരിക്കുക.

അതേസമയം ഉയർന്ന പലിശനിരക്കും പുറത്തുനിന്നുള്ള ഡിമാൻഡ് കുറവും കയറ്റുമതിയെയും രാജ്യത്തേക്കുള്ള നിക്ഷേപത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. വിലക്കയറ്റത്തിന്റെ അളവ് 5.5 % ആയിരിക്കും.

ഇതേ റിപ്പോർട്ടിൽ ചൈന 5.3 ശതമാനം വളർച്ച നേടുമെന്നും പ്രവചിക്കുന്നുണ്ട്. യുഎസിന് 1.1 ശതമാനവും യൂറോപ്പിന് 0.9 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോൾ ഇന്ത്യ തിളങ്ങുന്ന രാജ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp