വിളിച്ചാൽ വിളിപ്പുറത്തു വരും ടെസ്‌ല ടാക്‌സികൾ

TESLA TAXI WEB

ഷെയ്ഖ് മജിദ് ബിന്‍ഹമദ് അല്‍ഖാസിമിയുടെ ഉടമസ്ഥതയിലുള്ള എകണോമിക് ഗ്രൂപ് ഹോള്‍ഡിംഗ്‌സിന്റെ സബ്‌സിഡിയറിയായ ദുബായിലെ അറേബ്യ ടാക്‌സിയിലേക്ക് 269 പുതിയ ടെസ്‌ല മോഡല്‍ 3 കാറുകള്‍ചേര്‍ക്കാനുള്ള ധാരണയില്‍ഒപ്പു വെക്കുമെന്ന് അധികൃതര്‍അറിയിച്ചു. ദുബായ് ടാക്‌സിയുടെയും ഫ്രാഞ്ചൈസ് കമ്പനികളുടെയും വാഹനങ്ങള്‍2027 ഓടെ 100% പരിസ്ഥിതി സൗഹൃദമാക്കി (ഹെബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന്‍) മാറ്റാനുള്ള ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) യുടെ സ്ട്രാറ്റജിയുടെ ഭാഗമായാണിത്.

എകണോമിക് ഗ്രൂപ്പിന് യുഎഇയില്‍സ്വകാര്യ ടാക്‌സി വാഹനങ്ങളില്‍ഏറ്റവും വലിയ വ്യൂഹം സ്വന്തമായുണ്ട്. 6,000 ടാക്‌സി വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്. ഈ പുതിയ 269 വാഹനങ്ങള്‍കമ്പനിയുടെ വാഹന വ്യൂഹത്തെ പൂര്‍ണമായും വൈദ്യുത, കാര്‍ബണ്‍രഹിതമാക്കി മാറ്റാനുള്ള വലിയൊരു കുതിച്ചുചാട്ടത്തെ പ്രതിനിധീകരിക്കുന്നു. നിലവില്‍ദുബായ് ഫ്‌ളീറ്റിലെ 83% കാറുകളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് എഞ്ചിന്‍സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍കമ്പനി ഈ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് എകണോമിക് ഗ്രൂപ് ചെയര്‍മാന്‍ ഷെയ്ഖ് മാജിദ് ബിന്‍ഹമദ് അല്‍ഖാസിമി പറഞ്ഞു.

ശേഷിക്കുന്ന വാഹനങ്ങളെ പൂര്‍ണമായും ഇലക്ട്രിക് കാറുകളാക്കി മാറ്റാനുള്ള തന്ത്രപരമായ പദ്ധതിയില്‍കമ്പനി പ്രവര്‍ത്തിക്കുന്നു. ഭാവിയില്‍ഹൈഡ്രജന്‍ഊര്‍ജ വാഹനങ്ങള്‍ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നു. ടെസ്‌ലയുമായും നിരവധി ഇലക്ട്രിക് കാര്‍നിര്‍മാതാക്കളുമായും സഹകരണം വിപുലീകരിക്കാനും ഉപയോക്താക്കള്‍ക്ക് വൈവിധ്യവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ഓപ്ഷനുകള്‍വാഗ്ദാനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പൊതു, സ്വകാര്യ ഗതാഗത വ്യവസായത്തെ സുസ്ഥിരമായ ഒന്നിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിലും യുഎഇയിലും മുഴുവന്‍മേഖലയിലും വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിലും കമ്പനി പ്രധാന പങ്ക് വഹിക്കും” -അല്‍ഖാസിമി പ്രത്യാശ പ്രകടിപ്പിച്ചു. ”യുഎഇ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശാനുസൃതം രാജ്യത്തെ ഊര്‍ജോപയോഗം യുക്തിസഹമാക്കാനും, ദുബായ് എമിറേറ്റിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തി സുരക്ഷിതവും വൃത്തിയുള്ളതും സ്ഥിരതയാര്‍ന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാനും അറേബ്യ ടാക്‌സി ഇപ്പോള്‍നടത്തുന്ന ശ്രമങ്ങള്‍പ്രസക്തമാണ്. ദുബായ് എമിറേറ്റിലെ വൃത്തിയുള്ള അന്തരീക്ഷത്തിനായി ഹരിത വാഹനങ്ങള്‍അവതരിപ്പിക്കുന്നതിനുള്ള ദുബായ് ഗവണ്‍മെന്റിന്റെ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ നീക്കം” -ആര്‍ടിഎയിലെ പൊതു ഗതാഗത ഏജന്‍സി സിഇഒ അഹ്മദ് ബഹ്‌റൂസിയന്‍പറഞ്ഞു.

ദുബായ് എമിറേറ്റിലെ ഇലക്ട്രിക് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍മെച്ചപ്പെടുത്താന്‍അഥോറിറ്റിയും ഫ്രാഞ്ചൈസി കമ്പനികളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ പ്രാധാന്യം ബഹ്‌റൂസിയന്‍ഊന്നിപ്പറഞ്ഞു. ഫലപ്രദമായ ഈ സഹകരണം 2027ഓടെ 100% ടാക്‌സി വാഹനങ്ങളെ പരിസ്ഥിതി സൗഹൃദ കാറുകളാക്കി മാറ്റുന്നതിനുള്ള ഉദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍എമിറേറ്റിലെ കാര്‍ബണ്‍ഹരിത ഗൃഹ വാതകളുടെ തോത് കുറയ്ക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള ആര്‍ടിഎയുടെ പദ്ധതിയുമായി പൊരുത്തപ്പെടുന്നതാണ് അറേബ്യ ടാക്‌സിയുടെ തന്ത്രപരമായ ഈ പരിവര്‍ത്തന യജ്ഞം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp