ഐക്യരാഷ്ട്ര സംഘടനയുടെ ഒരു റിപ്പോർട്ട് പ്രകാരം 2024 ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.7 ശതമാനം വളർച്ച നേടുമെന്നും ആഭ്യന്തര ഡിമാൻഡ് ഉയരുന്നതാണ് ഉയർന്ന വളർച്ച പ്രതീക്ഷിക്കാനുള്ള കാരണമെന്നും വ്യക്തമാക്കുന്നു. ഈ വർഷം 5.3 ശതമാനം വളർച്ചയാകും കൈവരിക്കുക.
അതേസമയം ഉയർന്ന പലിശനിരക്കും പുറത്തുനിന്നുള്ള ഡിമാൻഡ് കുറവും കയറ്റുമതിയെയും രാജ്യത്തേക്കുള്ള നിക്ഷേപത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. വിലക്കയറ്റത്തിന്റെ അളവ് 5.5 % ആയിരിക്കും.
ഇതേ റിപ്പോർട്ടിൽ ചൈന 5.3 ശതമാനം വളർച്ച നേടുമെന്നും പ്രവചിക്കുന്നുണ്ട്. യുഎസിന് 1.1 ശതമാനവും യൂറോപ്പിന് 0.9 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു. സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോൾ ഇന്ത്യ തിളങ്ങുന്ന രാജ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.