ഓഡിയോ, വീഡിയോ കോൾ സൗകര്യവുമായി ട്വിറ്റർ

twiter

ട്വിറ്ററിൽ ഓഡിയോ, വിഡിയോ കോളുകൾ, എൻക്രിപ്റ്റഡ് ഡയറക്ട് മെസേജ് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉടൻ വരുമെന്ന് സിഇഒ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. സ്വന്തം ഫോൺ നമ്പർ കൈമാറാതെ തന്നെ ലോകത്തെവിടെനിന്നും ഉപഭോക്താക്കൾക്ക് വോയ്‌സ് കോൾ ചെയ്യാനുള്ള അവസരമൊരുക്കുമെന്നും ഇലോൺ മസ്ക് പറഞ്ഞു.

“ട്വിറ്റർ 2.0 – ദ എവരിതിങ് ആപ്പ്” എന്ന പേരിൽ ട്വിറ്ററിൽ വരുത്തുന്ന മാറ്റങ്ങൾ ഇലോൺ മസ്ക് അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോൾ, നീളമേറിയ ട്വീറ്റുകൾ, പേയ്മെന്റ് തുടങ്ങിയ ഫീച്ചറുകൾ കൊണ്ടുവരുന്നത്. എന്നാൽ കോളുകൾ എൻക്രിപ്റ്റ് ചെയ്യുമോ എന്നതിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വർഷങ്ങളായി ഉപയോഗിക്കാത്ത ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റെ പോളിസി അനുസരിച്ച് ഉപയോക്താക്കൾ 30 ദിവസത്തിൽ ഒരിക്കലെങ്കിലും ലോഗിൻ ചെയ്താൽ മാത്രമേ അക്കൗണ്ടുകൾ നീക്കം ചെയ്യാതിരിക്കുകയുള്ളു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp