ആരോഗ്യമേഖലയുടെ വികസനം: കേന്ദ്ര ബജറ്റിൽ 89,287 കോടി രൂപ വകയിരുത്തി

BUDJET 2024 01

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റിൽ കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനം. ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കാൻസർ ചികിത്സയ്ക്കുള്ള മൂന്നു മരുന്നുകളെ നികുതിയുടെ (അടിസ്ഥാന എക്സൈസ് തീരുവ) പരിധിയിൽനിന്ന് മാറ്റി. കാൻസർ രോഗികൾക്ക് ആശ്വാസമാകാനാണ് മൂന്നു മരുന്നുകളെ കൂടി നികുതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.

Rastuzumab Deruxtecan, Osimertinib, Durvalumab എന്നീ മൂന്ന് മരുന്നുകളെയാണ് നികുതിയുടെ പരിധിയിൽനിന്ന് സർക്കാർ ഒഴിവാക്കുന്നത്. നേരത്തെ ഇവയ്ക്ക് 10 ശതമാനം നികുതിയായിരുന്നു ചുമത്തിയിരുന്നത്. കഴിഞ്ഞ വ‍ർഷം മാർച്ചിൽ Pembrolizumab (Keytruda) എന്ന കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിനെയും നികുതിയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതിനിടെ, മെഡിക്കൽ എക്സ് റേ മെഷീനുകളിൽ ഉപയോഗിക്കുന്ന എക്സ് റേ ട്യൂബ്, ഫ്ലാറ്റ് പാനൽ ഡിറ്റക്ടർ എന്നിവയുടെ നികുതിയിലും സർക്കാർ മാറ്റംവരുത്തി.

കേന്ദ്രത്തിൻ്റെ തീരുമാനത്തെ ആരോഗ്യമേഖലയിലെ പ്രമുഖർ സ്വാഗതം ചെയ്തു. മൂന്ന് ജീവൻ രക്ഷാ മരുന്നുകളെ നികുതിയിൽനിന്ന് ഒഴിവാക്കിയത് സ്വാഗതാർഹമാണെന്ന് എഫഐസിസിഐ ഹെൽത്ത് സർവീസസ് കമ്മിറ്റി ചെയർമാനും മഹാജൻ ഇമേജിങ് ആൻ്റ് ലാബ്സ് ഫൗണ്ടർ ആൻ്റ് ചെയ‍ർമാനുമായ ‍ഹർഷ് മഹാജൻ വാ‍ർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. ബജറ്റിലെ പ്രഖ്യാപനങ്ങൾ ആരോഗ്യമേഖലയിലെ ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണെന്ന് ഫോ‍ർട്ടിസ് ഹോസ്പിറ്റർ പ്രിൻസിപ്പൽ ഡയറക്ടറും ന്യൂറോളജി ചീഫുമായ പ്രവീൺ ഗുപ്തയും പ്രതികരിച്ചു.

ആരോഗ്യമേഖലയുടെ വികസനം, പരിപാലനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ബജറ്റിൽ 89,287 കോടി രൂപ വകയിരുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 88,956 കോടി രൂപയായിരുന്നു ഈ മേഖലയ്ക്ക് സർക്കാർ അനുവദിച്ചിരുന്നത്. ഫാ‍ർമസ്യൂട്ടിക്കൽ വ്യവസായത്തിന് പിഎൽഐ സ്കീം വഴി 2143 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search