ഇന്ത്യയിൽ പാത്രങ്ങൾക്കും വെള്ളക്കുപ്പികൾക്കും ബി.ഐ.എസ് ഗുണനിലവാരം കർശനമാക്കുന്നു

BIS

നമ്മുടെ അടുക്കളയിൽ പാചകാവശ്യത്തിനായി ഉപയോഗിക്കുന്ന വിവിധതരം പാത്രങ്ങൾ ഗുണനിലവാരം ഉള്ളവയാണോ എന്ന് എത്ര പേര് നോക്കാറുണ്ട് ? ഇത്തരം അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, ഗാർഹികാവശ്യങ്ങൾക്കുള്ള സ്റ്റെയിൻലെസ്‌ സ്റ്റീൽ സിങ്കുകൾ എന്നിവയ്ക്കെല്ലാം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബി.ഐ.എസ്.) ഗുണനിലവാരം കർശനമാക്കാൻ പോകുന്നു. പാചകത്തിനായി വിപണിയിൽ ഗുണനിലവാരം കുറഞ്ഞ പാത്രങ്ങൾ എത്തുന്നത് തടയാനാണ് ഇങ്ങനെയൊരു നീക്കം. 2024 ഫെബ്രുവരി മുതലാണ് ഗുണനിലവാരം പ്രാബല്യത്തിൽ വരിക.

ഉപഭോക്താക്കളെപ്പോലെ തന്നെ ഇത്തരം ബിസിനസ്സുകൾ നടത്തുന്നവരും ഇത്തരം ബിസിനസ്സുകളിൽ ഇന്വേസ്റ്മെന്റുകൾ നടത്തിയിരിക്കുന്ന പ്രവാസികളും പ്രത്യേകം ശ്രദ്ധിക്കുക. ഗുണനിലവാരം നടപ്പിലാക്കാൻ നിർമാതാക്കൾക്കായി കേന്ദ്ര സർക്കാർ ആറുമാസത്തെ സമയമാണ് നൽകിയിരിക്കുന്നത്. അതേസമയം, സൂക്ഷ്മ സംരംഭ വിഭാഗങ്ങൾക്ക് ഒരു വർഷവും ചെറുകിട സംരംഭകർക്ക് ഒൻപത് മാസവുമാണ് നല്കിരിക്കുന്ന സമയം.

പാത്രങ്ങൾക്കു പുറമേ വെള്ളക്കുപ്പികളിലും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കാൻ പദ്ധതിയുണ്ട്. നിയമ ലംഘനങ്ങൾ ഉണ്ടാകുന്നു എന്നതിന് പുറമെ വെള്ളക്കുപ്പികളിൽ ഗുണനിലവാരമില്ലാത്ത അലുമിനിയം, സ്റ്റീൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്നതിനാലുമാണ് ഇത്തരമൊരു നീക്കം നടത്താൻ തീരുമാനം ആയിരിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search