ദുബൈ: യു.എ.ഇ യിൽ ബിസിനസ്സ് സർവീസിൽ മികച്ച സേവനം നൽകിവരുന്ന എമിറേറ്റ്സ് ഫസ്റ്റ് പുതിയൊരു മേഖലയിലേക്ക് കൂടി ചുവട് വെയ്പ്പ് നടത്തുന്നു. ഗുണമേന്മയിലും വിശ്വാസ്യതയിലും മറ്റു സ്ഥാപനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന എമിറേറ്റ്സ് ഫസ്റ്റ് വിജയകരമായ ഏഴാമത്തെ വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ജമാദ് ഉസ്മാൻ മാനേജിങ് ഡയറക്റ്ററായും ഷാമിൽ ഇസ്മായിലും റാസിഖ് അലിയും ഡയറക്റ്റർമാരായും 2010ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം അർഹരായ നിരവധി പേർക്ക് ഗോൾഡൻ വിസ നൽകിക്കൊണ്ട് ഈ മേഖലയിൽ വെന്നിക്കൊടി പാറിക്കുകയാണ്.
ബിസിനസ്സ് രംഗത്ത് നിരവധി ആളുകൾക്ക് വഴികാട്ടിയായി മാറിയ എമിറേറ്റ്സ് ഫസ്റ്റ് വിജയകരമായ ഏഴാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഈ വേളയിൽ ഈ ഫസ്റ്റ് ഓഡിറ്റേഴ്സ് എന്ന പേരിൽ ഒരു ഓഡിറ്റിങ് കമ്പനി തുടങ്ങിയിരിക്കുകയാണ്. ടാക്സ്, ബുക്ക് കീപ്പിങ്, അക്കൗണ്ടിംഗ് തുടങ്ങി ഓഡിറ്റിംഗ് മേഖലയിലെ എല്ലാ സർവീസുകളും ഇവിടെ ലഭ്യമാണ്. എമിറേറ്റ്സ് ഫെസ്റ്റിലൂടെ തുടങ്ങുന്ന ഒരു കമ്പനിക്ക് ഇനി അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മറ്റൊരു സ്ഥാപനത്തെ ആശ്രയിക്കേണ്ടി വരില്ല.
യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിൽ നിന്ന് യു.എ.ഇ ഓഡിറ്റ് പ്രാക്ടീഷണറായ ഖാലിദ് നാസർ മുഹമ്മദ് യൂസഫ് ആണ് ഓഡിറ്റ് പാർട്ണർ ആയിട്ടുള്ളത്. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ജിതിൻ പള്ളിക്കണ്ടി മാനേജിങ് പാർട്ണറും സലെസ് ഡയറക്ടറായി റാസിക്ക് അലിയും കൂടാതെ ഈ മേഖലയിൽ പരിചയ സമ്പന്നരായ നിരവധി പ്രവർത്തകരുമാണ് എമിറേറ്റ്സ് ഫെസ്റ്റിന്റെ മാനേജിങ് ഡയറക്റ്റർ ജമാദ് ഉസ്മാന്റെ ഒപ്പമുള്ളത്.
അതിനാൽ തന്നെ അക്കൗണ്ടിംഗ്, ഓഡിറ്റിങ്, ഐ എഫ് ആർ എസ്, യു എ ഇ വാറ്റ്, കോർപറേറ്റ് ടാക്സേഷൻ, മാനേജുമെന്റ് കൺസൾട്ടൻസി തുടങ്ങിയ മേഖലകളിലെ സർവ്വീസുകൾ അനായാസം അവർക്ക് ചെയ്യാൻ സാധിക്കും എന്ന കാര്യത്തിൽ ഉറപ്പാണ്.