യുഎഇയുടെ വിദേശ വ്യാപാര മന്ത്രി, ഡബ്ല്യൂടിഒയുടെ 13-ാമത് മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു

WTO

2024 ഫെബ്രുവരിയിൽ അബുദാബിയിൽ നടക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസിന്റെ (എംസി13) ചെയർമാനായി വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി തിരഞ്ഞെടുക്കപ്പെട്ടു. 164 രാജ്യങ്ങളുടെയും കസ്റ്റംസ് ബ്ലോക്കുകളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം, എംസി12 നടപ്പിലാക്കിയ തീരുമാനങ്ങളുടെ ഫലങ്ങൾ അവലോകനം ചെയ്യും. എംസി14-നുള്ള റോഡ്‌മാപ്പ് സജ്ജീകരിക്കുകയും ചെയ്യും.

നിലവിൽ വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാനും, വ്യാപാരത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന എല്ലാ ശക്തികളെയും പരിഗണിക്കാനും വ്യക്തമായ പരിഹാരങ്ങൾ കൊണ്ട് വരാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ പ്രതിരോധശേഷിയുള്ള വ്യാപാര ചട്ടക്കൂടുകൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഡോ. താനി അധ്യക്ഷനായി തന്റെ ആദ്യ പ്രസംഗം നടത്തി. വിതരണ ശൃംഖലയിലുടനീളം വ്യാപാരം നവീകരിക്കേണ്ടതും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി എടുത്ത് പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന ഡബ്ല്യുടിഒ ജനറൽ കൗൺസിലിനിടെ അദ്ദേഹം ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാലയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp